
മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ആകര്‍ഷിയ്ക്കാന്‍ കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിച്ചിരിയ്ക്കുകയാണ് സിട്രണ്‍. നിലവിലുള്ള കസ്റ്റമേഴ്സിന് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചതിനൊപ്പം പരിമിതകാലത്തേക്ക് C3 ഹാച്ച്ബാക്കിന്റെയും C3 എയര്‍ക്രോസ് മിഡ്സൈസ് എസ്യുവിയുടെയും വില വെട്ടിക്കുറച്ചിരിക്കുകയാണ് കമ്പനി. മൂന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സിട്രണ്‍ C3 ഹാച്ച്ബാക്ക് ഇപ്പോള്‍ ആനിവേഴ്സറി വിലയായ 5.99 ലക്ഷം നല്കിയാല് സ്വന്തമാക്കാം. 17,000 രൂപയാണ് ലാഭിയ്ക്കാന്‍ സാധിക്കുക. മിഡ്സൈസ് എസ്യുവി വാങ്ങാന്‍ താല്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് സിട്രണ്‍ C3 എയര്‍ക്രോസ് ഇപ്പോള്‍ 8.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ലഭ്യമാണ്. നിലവിലെ റീട്ടെയില്‍ വിലയേക്കാള്‍ 1 ലക്ഷം രൂപ കുറച്ചാണ് ഈ മോഡല്‍ വില്‍ക്കുന്നത്.
സിട്രണിന്റെ ആനിവേഴ്സറി വിലകള്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് മാത്രമായിരിക്കും ബാധകം. മാത്രമല്ല ഈ മാസം മാത്രമേ ഈ വിലയില്‍ കാറുകള്‍ ലഭ്യമാകുകയുള്ളൂവെന്ന് പ്രത്യേകം ശ്രദ്ധിക്കുക. പ്രത്യേക വിലകള്‍ക്ക് പുറമേ C3 ഹാച്ച്ബാക്കിന്റെയും ഇലക്ട്രിക് പതിപ്പായ eC3-യുടെയും പുതിയ 'ബ്ലൂ' എഡിഷന് അവതരിപ്പിക്കുന്നതായും സിട്രണ്‍ പ്രഖ്യാപിച്ചു. ഫീല്‍, ഷൈന്‍ എന്നീ വേരിയന്റുകളിലാകും പുതിയ ബ്ലൂ എഡിഷന് ലഭ്യമാകുക. പുതിയ കോസ്മോ ബ്ലൂ ഷെയ്ഡിനോടൊപ്പം ബോഡിലൈന്‍, റൂഫ് ഗ്രാഫിക്സ് എന്നിവയും ഹാച്ച്ബാക്ക് മോഡലുകളുടെ സ്പെഷ്യല്‍ എഡിഷന് പതിപ്പുകള്‍ക്ക് ലഭിക്കും. എയര്‍ പ്യൂരിഫയര്‍, ഇല്യൂമിനേറ്റഡ് കപ്പ് ഹോള്‍ഡറുകള്‍, സില് പ്ലേറ്റുകള്‍, കസ്റ്റമൈസ്ഡ് സീറ്റ് കവറുകള്‍, നെക്ക് റെസ്റ്റ്, സീറ്റ് ബെല്‍റ്റ് കുഷ്യനുകള്‍ എന്നിവയും സിട്രണ്‍ C3, eC3 ബ്ലൂ എഡിഷന് പതിപ്പുകളുടെ മൊത്തത്തിലുള്ള എക്സ്പീരിയന്‍സ് ഉയര്‍ത്തും.
ഏപ്രില്‍ മാസം നിലവിലുള്ള കസ്റ്റമേഴ്സിന് സിട്രണ്‍ വാഗദാനം ചെയ്യുന്ന സൗജന്യ കാര്‍ സ്പാ സേവനം ഉപയോഗപ്പെടുത്താം. മാത്രമല്ല തങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സിട്രണ്‍ കാറുകള്‍ റഫര്‍ ചെയ്ത് സമ്മാനങ്ങള്‍ നേടാനുള്ള റഫറല്‍ പ്രോഗ്രാമും കമ്പനി അവതരിപ്പിച്ചു. വിജയകരമായ ഓരോ റഫറന്‍സിനും 10000 രൂപയുടെ വൗച്ചറാണ് സമ്മാനമായി ലഭിക്കുക. സിട്രണിന്റെ MY23 കാറുകളും ചില ഡീലര്‍മാര്‍ മികച്ച ഓഫറില്‍ വിറ്റഴിക്കുന്നുണ്ട്. സ്റ്റോക്ക് ലഭ്യതയ്ക്കും സ്ഥലങ്ങള്‍ക്കും അനുസരിച്ച് ഈ ഓഫറുകള്‍ക്ക് മാറ്റമുണ്ടാകും. അതുകൊണ്ട് നിങ്ങള്‍ ഒരു സിട്രണ്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഏറ്റവും അടുത്ത ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.






