
ഇനി വാട്ട്സാപ്പിലും സ്റ്റാറ്റസ് അപ്ഡേറ്റിൽ മറ്റുള്ളവരെ ടാഗ് ചെയ്യാം. ഇൻസ്റ്റഗ്രാമിലെ പോലെ തന്നെ മെൻഷൻ ചെയ്യാനാകുമെങ്കിലും സ്റ്റാറ്റസ് വ്യൂവേഴ്സിന് മെൻഷൻ ചെയ്ത പേരുകൾ കാണാനാകില്ല. എന്നാല്‍ ടാഗ് ചെയ്ത വ്യക്തിക്ക് നോട്ടിഫിക്കേഷൻ ലഭിക്കും.
കഴിഞ്ഞ ദിവസമാണ് വാട്ട്സാപ്പിന്റെ പുതിയ ഫീച്ചറുകൾ സംബന്ധിച്ച അപ്ഡേഷൻ പുറത്തുവന്നത്. വൈകാതെ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് വിവരം.
വാട്ട്സാപ്പ് ഡിപി സെക്യൂർ ചെയ്യാൻ അടുത്തിടെയാണ് ഓപ്ഷൻ അവതരിപ്പിച്ചത്. പുതിയ ഫീച്ചർ അനുസരിച്ച് ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കാനാകില്ല. മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറിയുള്ള സ്ക്രീൻഷോട്ട് എടുക്കലിനാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഫീച്ചർ ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ആൻഡ്രോയിഡിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉടനെ ഐഫോണിൽ ഈ ഫീച്ചറെത്തുമെന്നാണ് പ്രതീക്ഷ. വാട്ട്സാപ്പ് ഫീച്ചർ ഓഫ് ചെയ്യാനുള്ള ഓപ്ഷൻ വൈകാതെ നല്‍കുമെന്നാണ് സൂചന.






