
വൈപ്പിന്‍ ; കാന്‍സര്‍ രോഗിയായ വയോദികയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 49 കാരന് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ സമാന സ്വഭാവമുല്ള മൂന്ന് കേസുകള്‍ ഉണ്ട്ഏപ്രില് മൂന്നിന് വൈകുന്നേരം ഇയാള്‍ വയോധികയുടെ വീട്ടിലെത്തി ചെക്ക് തയ്യാറായിട്ടുണ്ടെന്നും ഒപ്പിട്ട് വാങ്ങുന്നതിനായി കൂടെ ചെല്ലണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഒപ്പിടാനെന്ന വ്യാജേന പ്രതി വയോദികയുമായി ചെറായി ബീച്ചില്‍ സഞ്ചരിച്ചു. സംശയം തോന്നിയ ഇവര്‍ തന്നെ വീട്ടില്‍ കൊണ്ടുപോയി വിടാന്‍ ആവശ്യപ്പെട്ടു. ഇവര്‍ രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും പിന്നാലെ എത്തിയ പ്രതി ഇവരെ കയറി പിടിക്കുകയായിരുന്നു. പിന്നീട് വയോധിക പോലീസില്‍ പരാതി പെടുകയായിരുന്നു.






