
ഓട്ടോ റിക്ഷകളിലെ രസകരമായ പല അറിയിപ്പുകളും കുറിപ്പുകളുമൊക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടാറുണ്ട്. അതുപോലെ ഒരു അറിയിപ്പാണ് ഇപ്പോള്‍ നെറ്റീസണ്‍സിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു ഓട്ടോയില്‍ കുറിച്ചിരിക്കുന്ന ഒരു അറിയിപ്പാണ് കാണാന്‍ സാധിക്കുന്നത്.
@naya എന്ന എക്സ് ഉപഭോക്താവാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇന്ന് ഭയ്യാ എന്ന് വിളിക്കുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ ചിലര്‍ക്ക് അതിഷ്ടപ്പെടണം എന്നില്ല. എന്തായാലും ഈ ഓട്ടോക്കാരന് അത് തീരെ ഇഷ്ടമില്ല എന്നാണ് ഓട്ടോയിലെ അറിയിപ്പില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. അതില്‍ എഴുതിയിരിക്കുന്നത് ' ദയവായി സുരക്ഷിത അകലം പാലിക്കുക. തന്നെ ഭയ്യ എന്ന് വിളിക്കുന്നത് നിര്‍ത്തണം തന്നെ ഭായി എന്നോ, ദാദാ എന്നോ, ബോസ് എന്നോ, ബ്രദര്‍ എന്നോ വിളിക്കുക' എന്നാണ്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയത്. പലരും പറഞ്ഞത് ഈ ഓട്ടോ ഡ്രൈവര്‍ ഒന്നുകില്‍ മുംബൈയില്‍ നിന്നോ അല്ലെങ്കില്‍ ബംഗളൂരുവില്‍ നിന്നോ ഉള്ള ആളായിരിക്കും എന്നാണ്. എങ്ങനെ ആളുകളില്‍ നിന്നും കൃതര്യമായ അകലം പാലിക്കണം എന്ന് ഈ ഓട്ടോ ഡ്രൈവറെ കണ്ടുവേണം പഠിക്കാന്‍ എന്നാണ് മറ്റൊരു യൂസര്‍ കമന്റ് ചെയ്തിരിക്കുന്നത്.
i saw this in the auto today😭😭 pic.twitter.com/FTR52h4cho
— naya (@nayascrackhouse) April 4, 2024






