
പ്രിയ താരം ടൊവിനോ തോമസ് കുടുംബത്തിനൊപ്പം ശ്രീലങ്കയില്‍ അവധികാലം ആഘോഷിക്കുകയാണ്. ഇപ്പോള്‍ പെരുമ്പാമ്പിനോടൊപ്പം പോസ് ചെയ്യുന്ന വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. പെരുമ്പാമ്പിനും എനിക്കും മാച്ചിങ് ആയിട്ടുള്ള ഔട്ടഫിറ്റാണെന്ന് ടൊവിനോ കുറിച്ചട്ടുണ്ട്.
വിഡിയോയ്ക്ക് കമന്റുമായി ആരാധകരും സജീവമാണ്. ദേ രണ്ട് പഹയന്മാര്, ഒരു അമ്മ പെറ്റ അളിയന്മാരാന്നേ പറയൂ, 'ലെ പാമ്പ്: പുല്ല് വിലയല്ലോടാ ടോവി നീ എനിക്ക് തരുന്നത്' എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.
ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'നടികര്‍' എന്ന ചിത്രമാണ് ടൊവിനോയുടെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ടീസറും അടുത്തിടെ റിലീസ് ചെയ്തിരുന്നു.
ടൊവിനോ തോമസിനൊപ്പം ഭാവന, സൗബിന്, ധ്യാന്‍ ശ്രീനിവാസന്, അനൂപ് മേനോന്, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന് രഞ്ജിത്ത്, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്, മേജര്‍ രവി, മൂര്‍, എന്നിങ്ങനെ താരനിര ചിത്രത്തിലുണ്ട്.






