
കൊച്ചി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ആജീവനാന്ത തടവ് ശിക്, വിധിച്ച് കോടതി. 65 കാരനായ പ്രതി ആറ് വയസുകാരിയെയാണ് പീഡനത്തിനിരയാക്കിയത.എറണാകുളം പോക്സോ കോടതിയാണ് ശിക്ഷാവിധി നടപ്പാക്കിയത്. മൂന്ന് ജീവപര്യന്തത്തിന് പുറമേ 25 വര്‍ഷം അധിക തടവും വിധിച്ചട്ടുണ്ട്. പ്രതിക്ക് 4.60 ലക്ഷം രൂപ പിഴയും വിധിച്ചട്ടുണ്ട്. കേസിനാസ്പദമായ സംഭവം നടന്നത് 2018 ലായിരുന്നു.
അരൂരിലെ വാടക വീട്ടിലേക്ക് പോകാന്‍ ഓട്ടോക്കാശ് ചോദിച്ചാണ് പെണ്‍കുട്ടി പരിചയമുള്ള പ്രതിയെ സമീപിക്കുന്നത്. പ്രതി പെണ്‍കുട്ടിയെ സ്കൂട്ടറില്‍ കയറ്റി തോപ്പുംപടിയിലെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.






