
ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കീഴടക്കിയ അനേകം പ്രണയ കഥകളുണ്ട്. അവയ്ക്കൊപ്പം ഇതാ മറ്റൊരു പ്രണയ കഥ കൂടി ചേര്‍ക്കപ്പെടുകയാണ്. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ലിയു യുവെയും ഷി ഓഹോങ്ങെന്ന യുവാവും തമ്മിലുള്ള പ്രണയമാണ് ജനഹൃദയങ്ങളില്‍ ഇടം നേടുന്നത്. നീണ്ട 10 വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. മാത്രമല്ല ഇരുവരും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദുരന്തം അവരെ തേടിയെത്തി. അടുത്തിടെ ഷിയ്ക്ക് രക്താര്‍ബുദമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.
ഇരുവരും തമ്മിലുള്ള വിവാഹത്തിന് ഏകദേശം രണ്ട് മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് രോഗവിവരം ഇവര്‍ അറിയുന്നത്. അങ്ങനെ ചികിത്സ ആരംഭിച്ചു. എല്ലാത്തിനും ലിയു ഷിയുടെ കൂടെത്തന്നെ നിന്നു. ഏകദേശം രണ്ടുകോടി രൂപ ഷിയുടെ ചികിത്സയ്ക്ക് വേണ്ടി ഇരുവരും ചെലവഴിച്ച് കഴിഞ്ഞു. അതില്‍ രണ്ടുപേരും കൂടി ഒരുമിച്ച് ജീവിക്കാനും ഭാവിയിലേക്കും വേണ്ടി സമ്പാദിച്ചതും സൂക്ഷിച്ചതുമായ പണം എല്ലാം പെടുന്നു. ഓരോ ദിവസവും വലിയ തുകയ്ക്കുള്ള മരുന്നാണ് ഇപ്പോള്‍ അവന നല്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ എന്തുവന്നാലും വിട്ടുകൊടുക്കില്ല എന്നും ഷിയ്ക്ക് അസുഖം പൂര്‍ണമായും ഭേദമാകുന്നത് വരെ താന്‍ തന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്നും ലിയു പറയുന്നു.
പഠനകാലത്തും ഷി തന്നെ സംശയിക്കുകയോ പരിഗണിക്കുകയോ ചെയ്യാതിരുന്നിട്ടില്ല എന്നും ലിയു പറയുന്നു. അവന എന്നും തന്നോട് സ്നേഹം നിറഞ്ഞവനായിരുന്നു എന്നും ലിയു പറയുന്നു. ഈ അസുഖം മാറുമെന്നും ഷി തിരികെ കരുത്തോടെ ജീവിതത്തിലേക്ക് വരുമെന്നും പ്രതീക്ഷയുണ്ട് ലിയുവിന്. ആ ദിവസം വിവാഹിതരകാന്‍ കാത്തിരിക്കുകയാണ് ഇരുവരും.






