
തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് തെറ്റാണെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റെണി. പത്തനംതിട്ടയില്‍ താന്‍ രപചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റെണി വിജയിക്കും. ബിജെപി മൂന്നാം സ്ഥാനത്തേക്ക് തളളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നത്. വിരോധാഭസമല്ല മറിച്ച് പൊറുക്കാനാവാത്ത തെറ്റാണ്. നേതാക്കളുടെ മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. ആ ശീലം ഞാന്‍ പഠിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ആന്റെണി പറഞ്ഞു. അനിൽ ആന്റണിയുടെയും പദ്മജയുടെയും ബിജെപി പ്രവേശത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു പ്രതികരണം.
പത്തനംതിട്ടയിൽ ആന്റോ ആന്റെണി , വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണെന്നും എ കെ ആന്റെണി വ്യക്തമാക്കി. പത്തനംതിട്ടയിൽ അനിൽ ആന്റണിയാണ് എൻഡിഎ സ്ഥാനാർത്ഥി.






