
മയക്കുമരുന്നുപയോഗിക്കുന്ന യുവാക്കളുടെ എണ്ണം വര്ദ്ധിച്ചതോടെ ആകെ പൊറുതിമുട്ടിയിരിക്കുകയാണ് ഈ രാജ്യം. ഒടുവില് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. ' കുഷ്' എന്ന മയക്കുമരുന്നിന്റെ വില്പനയും ഉപയോഗവും വ്യാപകമായതോടെയാണ് ആഫ്രിക്കന് രാജ്യമായ സിയറ ലിയോണില് അടിയന്താരാവസ്ഥ പ്രഖ്യാപിക്കാന് ഒരുങ്ങുന്നത്.
കുഷ് എന്ന ഈ മയക്കുമരുന്നിന്റെ ഉപയോഗം മൂലം രാജ്യത്ത് മരണനിരക്കും കൂടിവരുകയാണ്. ഇതോടെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ ഇവിടെ അടിയന്താരവസ്ഥ പ്രഖ്യാപിച്ചത്. മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗത്തിന് തടയിടുന്നതിന് വേണ്ടി പ്രത്യേക ടാസ്ക് ഫോഴ്സുകള് രൂപീകരിക്കുന്നതിന് നിര്ദ്ദേശം നല്കിയിട്ടുണ്ട് എന്നും പ്രസിഡന്റ് പറയുന്നു.
അതേസമയം മയക്കുമരുന്നിന് അടിമകളായവര്ക്ക് വേണ്ടി അവരെ പരിചരിക്കുന്നതിനായി പ്രൊഫഷണലായ ആളുകളുടെ പ്രവര്ത്തനം ഉറപ്പാക്കുന്ന കേന്ദ്രങ്ങള് രാജ്യത്തുടനീശം തുറക്കുമെന്നും പ്രസിഡന്റ് പറയുന്നു. മരണക്കെണി എന്നാണ് മയക്കുമരുന്നായ കുഷിനെ പ്രസിഡന്റ് വിശേഷിപ്പിക്കുന്നത്. രാജ്യത്ത് മയക്കുമരുന്ന് വില്ക്കുകയും വാങ്ങുകയും ചെയ്യുന്നവര്ക്ക് വേണ്ടിയുള്ള പരിശോധനയും അറസ്റ്റും വ്യാപകമായി ഉണ്ടാവുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഇത് കൂടാതെ മറ്റൊരു ദുരന്തം രാജ്യം അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുകയാണ്. വ്യാപകമായി രാജ്യത്ത് മനുഷ്യരുടെ കുഴിമാടങ്ങള് മാന്തപ്പെടുകയാണ്്. കുഷ് നിര്മ്മിക്കുന്നത് ചില വിഷപദാര്ത്ഥങ്ങളും ഒപ്പം മനുഷ്യരുടെ അസ്ഥിയും ചേര്ത്താണത്രേ. ഇങ്ങനെ മനുഷ്യരുടെ അസ്ഥിക്ക് വേണ്ടിയാണ് ആളുകള് കുടിമാടങ്ങള് മാന്തുന്നത്. ആയിരകണക്കിന് ശവകുടീരങ്ങളാണത്രേ രാജ്യത്ത് തകര്ത്തിരിക്കുന്നത്. അതോടെ പലയിടത്തു, ശവകുടീരങ്ങള്ക്ക് കാവല് ഏര്പ്പാടാക്കിയിരിക്കുകയാണ്.







Comments