
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പലപ്പോഴും നാം ചര്‍ച്ചചെയ്തിട്ടുണ്ട്. കാരണം മനുഷ്യന് ചെയ്യുന്ന പ്രവൃത്തികള്‍ക്ക് നേര്‍വിപരീതമായിരിക്കും മൃഗങ്ങളുടെ പ്രവൃത്തികള്‍. നമ്മുക്കറിയാം മനുഷ്യന്മാര് ഇടയ്ക്കൊക്കെ ഉപവസിക്കാറുണ്ട്. എന്നാല്‍ മൃഗങ്ങള്‍ അങ്ങനെയല്ല. ഒരു ദിവസംപോലും ഭക്ഷണം കിട്ടാതെ ഇരിക്കുന്നത് തീര്‍ത്തും ദുഷ്കരമാണ്. എന്നാല്‍ ഇവിടെ ഇതാ കൃത്യമായി ആഴ്ചയില്‍ ഒരിക്കല്‍ ഉപവസിക്കുന്ന മൃഗങ്ങള്‍ ഉണ്ടത്രേ. പറഞ്ഞുവരുന്നത് നേപ്പാളിലെ ഒരു മൃഗശാലയിലെ കടുവകളെ കുറിച്ചാണ്. അപൂര്‍വ്വമായ ജീവിതരീതിയാണ് ഈ കടുവകള്‍ പിന്തുടരുന്നത്.
നേപ്പാളിലെ സെന്‍ട്രല്‍ മൃഗശാലയിലാണ് ഈ രീതി നടപ്പാക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഈ കടുവകള്‍ ആഴ്ചയില്‍ ആറ് ദിവസം മൃഷ്ടാന്നഭോജനം നടത്തും, ശേഷിക്കുന്ന ഒരു ദിവസം പട്ടിണിയും കിടക്കും. കടുവകളുടെ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു ജീവിതരീതി ഇവിടെ പിന്തുടരുന്നത് എന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്.
വര്‍ങ്ങളായി ഈ രീതി പിന്തുടര്ന്ന് വരുന്നതിനാല്‍ തന്നെ ഇവിടുത്തെ കടുവകള്‍ യാതൊരു മടിയും കൂടാതെ ഒരു ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാതെ ചെലവഴിക്കുമത്രേ. മൃഗശാലയുടെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഗണേഷ് കൊയ്രാള പറയുന്നത് അനുസരിച്ച് ഈ മാംസഭോജികളായ മൃഗങ്ങള്‍ക്ക് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായാണ് ഒരു ദിവസം ഭക്ഷണം കൊടുക്കാതിരിക്കുന്നത്. ശനിയാഴ്ചയാണ് മൃഗശാലയിലെ കടുവകളുടെ ഈ ഉപവാസ ദിനം. കടുവകളുടെ ശരീരഭാരം അമിതമായി വര്്ദ്ധിക്കുന്നത് തടയുന്നതിനാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്.
പെണ്‍കടുവയ്ക്ക് 5 കിലോ പോത്തിറച്ചിയും ആണ്‍കടുവയ്ക്ക് 6 കിലോ പോത്തിറച്ചിയുമാണ് ദിവസവും നല്‍കാറുള്ളത്. തുടര്‍ന്ന് ഒരു ദിവസം മുഴുവന്‍ പട്ടിണി കിടക്കുന്നു. ഇത് അവരുടെ ദഹനവ്യവസ്ഥ ശക്തമാക്കുമെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. വിദഗ്ധരുടെ അഭിപ്രായത്തില്‍ കടുവകള്‍ തടിച്ചാല്‍ അവയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങും. വയറിനിടയില് കൊഴുപ്പിന്റെ ഒരു പാളി അടിഞ്ഞുകൂടാന്‍ തുടങ്ങുകയും ഇത് ഓടുമ്പോള്‍ അവ തളര്‍ന്നു പോകാന്‍ കാരണമാവുകയും ചെയ്യും.






