
ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ് കുട്ടിക്കാലം. കാലം എത്ര കടന്നാലും പ്രായം എത്ര കൂടിയാലും കുട്ടിക്കാലത്തെ ഓര്‍മകള്‍ എന്നും മനുഷ്യമനസ്സില്‍ മായാതെ കിടക്കും. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇപ്പോഴിതാ കാണികളെ ഒന്നടങ്കം തങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് തിരികെ കൊണ്ടുപോയി. നാല് കൊല്ലം മുമ്പ് നടന്ന ഒരു സംഭവമാണെങ്കില്‍ വീണ്ടും പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ആളുകള്‍ ഏറെ സ്നേഹത്തോടെ അതേറ്റെടുത്തു. എക്സ്, ഇന്‍സ്റ്റാഗ്രാം, റെഡ്ഡിറ്റ് തുടങ്ങിയ എല്ലാ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ട കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. വീഡിയോയ്ക്ക് ഒരു കാഴ്ചക്കാരനെഴുതിയ കുറിപ്പായിരുന്നു രസകരം. 'വലിയ കുട്ടിക്ക് വലിയ കളിപ്പാട്ടം' എന്നായിരുന്നു അത്. വീഡിയോയെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു കുറിപ്പ്. കാരണം വീഡിയോയില്‍ ഒരു എക്സ്കവേറ്റര്‍ ഒരു വിമാനത്തിന്റെ വാലില്‍ പിടിച്ച് വട്ടംചുറ്റിക്കുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
2020 ല്‍ ഈ വീഡിയോ യുഎസില്‍ ഏറെ വൈറലായി വീഡിയോയായിരുന്നു. ഫ്ലോറിഡയിലെ ഒരു ഏവിയേഷന്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന എക്സ്കവേറ്ററായിരുന്നു അത്. അവിടെ പൊളിക്കാനായി എത്തിച്ചതായിരുന്നു ആ ജെറ്റ് വിമാനത്തെ. പക്ഷേ, കുട്ടിത്തം മനസില്‍ സൂക്ഷിക്കുന്ന എക്സ്കവേറ്റര്‍ ഓപ്പറേറ്റര്‍ തന്റെ കൌതുകം മറച്ച് വയ്ക്കാതെ ആ പഴയ പൊളിക്കാനെത്തിച്ച വിമാനത്തിന്റെ പിന്‍ഭാഗം എക്സ്കവേറ്റര്‍ ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷം വട്ടം ചുറ്റിച്ച് കളിച്ചു. ഓപ - ലോക്ക എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ വച്ച് ഒരു വ്യോമയാന വിദഗ്ധനാണ് വീഡിയോ പകര്‍ത്തിയത്. അദ്ദേഹം അത് vice.aviator എന്ന് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചു. എക്സ്കവേറ്റര്‍ ഓപ്പറേറ്റര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് 'ലിയര്‍ജെറ്റ് അവസാനമായി ഒരു സവാരിക്ക് പോയി' എന്ന് കുറിച്ചു. വീഡിയോ കണ്ടവര്‍ അന്താളിച്ചു. വീഡിയോ അന്ന് ഏതാണ്ട് മുപ്പത്തിയയ്യായിരും പേരാണ് കണ്ടത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ വീഡിയോ ഇപ്പോള്‍ മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്.
വീഡിയോ പങ്കുവച്ചുകൊണ്ട് vice.aviator അന്ന് ഇങ്ങനെ എഴുതി, 'എന്റെ ഫ്ലൈറ്റ് പരിശീലനത്തിന് ശേഷം ഇന്ന് രാവിലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം, അടുത്തിടെ സ്ക്രാപ്പിനായി എത്തിയ 707 നോക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ലിയര്‍ജെറ്റ് അതിന്റെ അവസാന വിധിയെ നേരിടാന്‍ പോകുന്നതായി കണ്ടു. എനിക്കറിയില്ലായിരുന്നു, ഇത് അവസാനത്തെ ഒരു ഫ്ലൈറ്റിന് പോകുകയാണെന്ന്... ഭാഗ്യമില്ലാതെ വന്നപ്പോള്‍, ഞാന്‍ ഒരു യു-ടേണ്‍ നടത്തി, ഞാന്‍ വിചാരിച്ച വിമാനമല്ല!' 707 ബോയിംഗ് കാണാന്‍ പോയപ്പോള്‍ കണ്ട കഴ്ചയില്‍ അദ്ദേഹം നിരാശനായിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുമ്പ് megaaviation അതേ വീഡിയോ പങ്കുവച്ചപ്പോള്‍ 5 ലക്ഷം പേരാണ് ലൈക്ക് ചെയ്തത്. നിരവധി പേര് വീഡിയോയ്ക്ക് കമന്റെഴുതാനെത്തി. ഒരു കാഴ്ചക്കാരനെഴുതിയത്, 'തീര്‍ച്ചയായും സുഹൃത്തുക്കളെ, അവന്റെ സ്ഥാനത്ത് നമ്മളായിരിന്നെങ്കിലും ഇത് തന്നെ ചെയ്യും.' എന്നായിരുന്നു.






