
ആപ്പിള്‍ ഐ ഫോണുകളുടെ പരിശോധനയില്‍ വിവരങ്ങള്‍ പുറത്ത് വിട്ട് കമ്പനി അധികൃതര്‍. ആപ്പിൾ 150 രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ഫോണുകളിൽ ചാര സ്ഫോറ്റ്വെയര് സാന്നിധ്യം കണ്ടെത്തിയതായി വ്യക്തമാക്കി.
പല ഫോണുകളിലും എൻഎസ്ഒ ഗ്രൂപ്പിന്റെയും ഇന്റലെക്സയുടെയും സ്പൈ വെയറുകളാണ് കണ്ടെത്തിയത്. സ്പൈ വെയർ സാന്നിധ്യം കണ്ടെത്തിയ ഫോണുകളിൽ അപായ സന്ദേശം നൽകിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചു. ആദ്യമായാണ് ഇത്രയും രാജ്യങ്ങളിൽ സ്പൈ വെയർ സാന്നിധ്യം കണ്ടെത്തിയതെന്ന് ആപ്പിൾ വ്യക്തമാക്കുന്നു.






