
പച്ചക്കറിയായലും ഭക്ഷണമായാലും വളരെ വേഗത്തില്‍ നമ്മുടെ വീട്ട് പടിക്കല്‍ എത്തിക്കുന്നവരാണ് സ്വിഗ്ഗി. എന്നാല്‍ പലചരക്ക് സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതിനായി എത്തിയ സ്വിഗ്ഗി ഏജന്റ് ഫ്ളാറ്റിന്റെ പുറത്ത് ഊരിയിട്ടുരുന്ന ഷൂസുമായി മുങ്ങി.
യുവാവ് ആദ്യം തന്നെ ഫ്ലാറ്റിന് പുറത്ത് കുടന്ന ഷൂസ് നോക്കിവയ്ക്കുന്നുണ്ട്. ചുറ്റുപാടും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി നടത്തിയ മോഷണം പക്ഷേ സിസിടിവില്‍ കുടുങ്ങി. സ്വിഗ്ഗിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് വിഡിയോ. എക്സിലൂടെ ഇപ്പോള്‍ വിഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
സ്വിഗ്ഗിയുടെ ഡ്രോപ്പ് ആന്റ് പിക്ക് അപ്പ് സര്‍വീസ്, ഡെലിവറി ബോയി തന്റെ സുഹൃത്തിന്റെ ഷൂസുമായി കടന്നു, എന്നിട്ടും ഇതുവരെ അയാളുടെ വിവരങ്ങള്‍ തരാന്‍ സ്വിഗ്ഗി തയ്യാറായിട്ടില്ലെന്ന കുറുപ്പുമായാണ് എക്സില്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വിഡിയോയില്‍ പ്രതികരിച്ചെത്തിയത്.






