
മുംബൈ; സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ ക്രിക്കറ്റ് താരം ധോണിയുടെ മുന്‍ ബിസിനസ് പാര്‍ട്ടണര്‍ അറസ്റ്റില്‍. ധോനിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.ധോണി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത് 15 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ചാണ്.
2017ല്‍ മിഹിര്‍ ദിവാകറും ഭാര്യ സൗമ്യദാസിന്റെയും ഉടമസ്ഥതയിലുള്ള ആര്‍ക്ക് സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് ലിമിറ്റഡില്‍ പങ്കാളിയായതോടെ ഇന്ത്യയിലും വിദേശത്തും ധോനിയുടെ പേരില്‍ ക്രിക്കറ്റ് അക്കാദമികള്‍ ആരംഭിക്കാന്‍ ധാരണയായിരുന്നു. പലയിടത്തും ക്രിക്കറ്റ് അക്കാദമികള്‍ തുടങ്ങിയ കമ്പനി, കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്‍കിയില്ലെന്നും ധോനിയുടെ പരാതിയില്‍ പറയുന്നു.തന്റെ അറിവോടെയല്ലാതെ പലയിടത്തും അക്കാദമികള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് 2021 ല്‍ ധോനി കരാറില്‍ നിന്ന് പിന്മാറിയിരുന്നു.






