കിഴക്കമ്പലം: ജനങ്ങള്‍ക്ക് നല്കുന്ന ഭക്ഷ്യസബ്സിഡി ഒഴിവാക്കി പ്രവര്‍ത്തിക്കണമെന്ന തെരഞ്ഞെടുപ്പു കമ്മിഷന് ജില്ലാ ഇലക്ടറല്‍ ഓഫീസറുടെ ഉത്തരവിനെ തുടര്‍ന്ന് കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് അടച്ചുപൂട്ടി. എന്നാല്‍ ഭക്ഷ്യസബ്സിഡി ഒഴിവാക്കി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ സാങ്കേതികമായ ബുദ്ധിമുട്ടുള്ളതിനാല്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് ട്വന്റി20 ചെയര്മാന് സാബു എം. ജേക്കബ് പറഞ്ഞു.
2014 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍നിന്നു 50 ശതമാനം വിലക്കുറവിലാണു നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നത്. എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതോടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിനെതിരേ സി.പി.എം. പ്രവര്‍ത്തകര്‍ പരാതിയുമായി ജില്ലാ ഇലക്ടറല്‍ ഓഫീസറെ സമീപിക്കുകയായിരുന്നു.
എന്നാല്‍ 2015, 2016, 2019, 2020, 2021 വര്‍ഷങ്ങളില്‍ നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിലും ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിനെതിരേ യാതൊരുവിധ നടപടികളും ഇല്ലാതിരുന്ന സാഹചര്യം ട്വന്റി20 ഭാരവാഹികള്‍ ചൂണ്ടിക്കാണിച്ചെങ്കിലും മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടാന്‍ ഇലക്ടറല്‍ ഓഫീസര്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ ട്വന്റി20 ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇതിനിടെയാണ് ഭക്ഷ്യസബ്സിഡ് ഒഴിവാക്കി ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട് ഇലക്ടറല്‍ ഓഫീസറുടെ ഉത്തരവ്.

Comments