കഴിഞ്ഞ ഏതാനും നാളുകളായി ഒരു കൂട്ടം പക്ഷിളെകൊണ്ട് ആകെ പൊറുതിമുട്ടിയിരിക്കുകയാണ് യുകെയിലെ പോലീസ് ഉദ്യോഗസ്ഥര്‍. ഇതിനുള്ള കാരണം എന്താണന്നല്ലേ? ഈ പക്ഷികള്‍ നിരന്തരം സൈറണ്‍ ശബ്ദം അനുകരിക്കുന്നതാണ് പോലീസുകാരെ ആകെ ആശയകുഴപ്പത്തിലാക്കുന്നത്. ഇവയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തേംസ് വാലി പോലീസ് കരുതുന്നത് തങ്ങളുടെ വാഹനത്തിന് എന്തോ പറ്റിയിട്ടുണ്ട്. അങ്ങനെ അത് സൈറണ്‍ മുഴക്കുകയാണ് എന്നാണ്.
സംഭവത്തെക്കുറിച്ച് തേംസ് വാലി പോലീസ് പറയുന്നത് ഇത് ഒരു തമാശയല്ല എന്നാണ്. ശരിക്കും തങ്ങള്‍ ഈ പക്ഷികളുടെ ശബ്ദം കേട്ട് ആകെ ആശയകുഴപ്പത്തിലായിപ്പോയിട്ടുണ്ട് എന്നാണ്. സൈറണ്‍ ശ്രദ്ധയോടെ കേട്ട ശേഷം അത് അനുകരിക്കുകയാണ് ഈ പക്ഷികള്‍ ചെയ്യുന്നത്. ഇത് സംബന്ധിച്ച് എക്സില്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ പോലീസ് വാഹനങ്ങളും മരത്തിന് മുകളിലിരിക്കുന്ന പക്ഷികളെയും ഒക്കെ കാണാം. ഇത് പോലീസിന്റെ പ്രത്യേകം ഫ്ളയിംഗ് സ്ക്വാഡ് ആണോ എന്നും സ്പെഷ്യല്‍ ബ്രാഞ്ചാണോ എന്നുമൊക്കെയാണ് ആളുകള്‍ രസകരമായി കമന്റുകള്‍ നല്‍കിയിരിക്കുന്നത്. സ്റ്റാര്‍ലിങ് പക്ഷികളാണ് ഇത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ശബ്ദം അനുകരിക്കുന്ന കാര്യത്തില്‍ അറിയപ്പെടുന്ന പക്ഷികളാണ് ഇവ. ഏതായാലും വീഡിയോയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചുകഴിഞ്ഞു.

Comments