
ആറ് കോടി വിലമതിക്കുന്ന പുത്തന്‍ ബെന്റ്ലി എസ്യുവി സ്വന്തമാക്കി അംബാനി കുടുംബത്തിലെ ഇളമുറക്കാരിയായ ഇഷ അംബാനി. ഇന്ത്യയില്‍ അത്യാഡംബര കാറുകളുടെ ശേഖരത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് അംബാനി കുടുംബത്തിന്റെ സ്ഥാനം. ബ്രിട്ടീഷ്, ജര്‍മ്മന്‍, ഇറ്റാലിയന്‍ എന്നിങ്ങനെ ലോകത്തെ പ്രമുഖ കാര്‍ ബ്രാന്‍ഡുകളില്‍ നിന്ന് എല്ലാം തന്നെ കോടികള്‍ വിലമതിക്കുന്ന കാറുകളാണ് ജിയോ ഗരാജിലുള്ളത്. അജിയോയുടെ മാനേജിംഗ് ഡയറക്ടര്‍ എന്നത് ഉള്‍പ്പടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പല സ്ഥാപനങ്ങളിലും മുഖ്യ പങ്കു വഹിക്കുന്ന ഒരു യുവ ബിസിനസ് വുമണാണ് ഇഷ അംബാനി.
ഈ സൂപ്പര്‍ ലക്ഷ്വറി എസ്യുവിക്ക്, നിലവില്‍ 5.0 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയിലെ പ്രാരംഭ വില. അതേ സമയം ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 6.75 കോടി രൂപയോളം വില ഉയരുന്നു. ഈ സൂചിപ്പിച്ചിരിക്കുന്നത് എല്ലാം എക്സ്-ഷോറൂം വിലകളാണ്, ഓണ്‍റോഡ് വില ഇതിലും കൂടുതലായിരിക്കും. എന്നാല്‍ ഇത് മുകേഷ് അംബാനി കുടുംബത്തിന്റെ ആദ്യത്തെ ബെന്റ്ലി ബെന്റേഗ മോഡല്‍ അല്ല. ജിയോ ഗ്യരേജില്‍ ഇതിനകം നാല് ബെന്റ്ലി ബെന്റേഗ കാറുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഷ അംബാനി സ്വന്തമാക്കിയ ബെന്റ്ലി ബെന്റേഗ എസ്യുവിയ്ക്ക് കരുത്ത് ഏകുന്നത് ഒരു 4.0 ലിറ്റര്‍ എട്ട് സിലിണ്ടര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ യൂണിറ്റ് പരമാവധി 6,000 rpm -ല്‍ 542 bhp മാക്സ് പവറും 2,000 മുതല്‍ 4,500 rpm -ല്‍ 770 Nm പീക്ക് torque ഉം പുറപ്പെടുവിക്കാനാണ് എഞ്ചിന് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടാണ് കണക്ട് ചെയ്തിരിക്കുന്നത്. കൂടാതെ ഒട്ടനവധി ആഡംബര സൗകര്യങ്ങളും ഇിനുള്ളില് ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ഒരു കളര്‍ ചേഞ്ചിംഗ് റാപ്പിനാല് ഫിനിഷ് ചെയ്തിരിക്കുന്ന റോള്‍സ് റോയ്സിന്റെ കലിനന് എസ്യുവിയും ഇഷയുടെ പക്കലുണ്ട്.






