
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിന് വിലക്കേര്‍പ്പെടുത്തി കോടതി. വാഹനങ്ങളില്‍ സ്ത്രീകളുടെ കണ്‍വെട്ടത്ത് പോലും ചെല്ലരുത് എന്നാണ് ഇയാള്‍ക്കുള്ള കോടതി നിര്‍ദ്ദേശം. ഇത്തരം ഇടങ്ങളില്‍ യുവാവിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് കോടതി.
യുകെയിലെ ബര്‍മിംഗ്ഹാം സിറ്റിയില്‍ താമസിക്കുന്ന 34 കാരനായ ക്രിസ്റ്റപ്സ് ബെര്സിന്സിനെയാണ് പബ്ലിക്ക് ട്രാന്സ്പോര്ട്ടുകളില് സ്ത്രീകളുടെ അടുത്ത് ചെല്ലുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ക്രിസ്റ്റപ്സ് ട്രെയിനില്‍ വച്ച് ഒരു സ്ത്രീയോട് ലൈംഗികാതക്രമം കാണിച്ചു. ഇതിന് പിന്നാലെയാണ് ഇയാളെ പബ്ലിക്ക് വാഹനങ്ങളില്‍ സ്ത്രീകളുടെ അടുത്ത് ചെല്ലുന്നതില്‍ നിന്നും കോടതി വിലക്കിയിരിക്കുന്നത്.
സ്ത്രീകളോട് ലൈംഗികാതിക്രമം കാണിക്കുന്ന കുറ്റവാളികളുടെ രജിസ്റ്ററില്‍ ഇയാളുടെ പേര് ചേര്‍ത്തിട്ടുമുണ്ട്. അടുത്ത ഏഴ് വര്‍ഷം ആ രജിസ്റ്ററില്‍ ഇയാളുടെ പേര് കാണും. ഒപ്പം 31,000 രൂപ പിഴയടയ്ക്കാനും വിധിയില്‍ പറയുന്നു.






