
ന്യൂഡല്‍ഹി; മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്തോഷവും വിജയവും ആരോഗ്യവുമുള്ള മികച്ച വര്ഷമായിരിക്കട്ടെയെന്നാണ് അദ്ദേഹം ആശംസിച്ചത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.
വിജയം, സന്തോഷം, മികച്ച ആരോഗ്യം എന്നിവ അടയാളപ്പെടുത്തുന്ന മികച്ച വര്‍ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഈ വര്‍ഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ. എല്ലാവര്ക്കും വിഷു ആശംസകള്‍.' എന്നായിരുന്നു പ്രധാനമന്ത്രി എക്സില്‍ പങ്കുവച്ച കുറിപ്പ്.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ പരിപ്പാടികളില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി നാളെ കുന്നംകുളത്തും കാട്ടാക്കടയിലും പ്രചരണത്തിനിറങ്ങും.






