
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശ്രീലക്ഷ്മി ശ്രീകുമാർ. കുടുംബ വിളക്ക് ചോക്ലേറ്റ്, കൂടത്തായി, കാർത്തിക ദീപം തുടങ്ങിയ പരമ്പരകളിലൂടെയാണ് ശ്രീലക്ഷ്മിയെ കുടുംബപ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുള്ള താരം കൂടിയാണ് ശ്രീലക്ഷ്മി.
ഇപ്പോഴിതാ താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന സന്തോഷം പങ്കിടുകയാണ് താരം. മെയ് 16നാണ് വിവാഹ നിശ്ചയം. അടുത്ത വർഷം ആദ്യം വിവാഹമുണ്ടാകുമെന്നാണ് വിവരം. നിശ്ചയത്തിന്റെ കാര്യം നടി തന്നെയാണ് സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചത്. ശ്രീലക്ഷ്മിയുടേത് പ്രണയ വിവാഹമാണ്. ലക്ചററായ ജോസ് ഷാജിയാണ് ഭാവി വരൻ. ‘‘ഇതര മതത്തില്‍പ്പെട്ട ആളായതിനാല്‍ വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അതല്ലൊം പരിഹരിച്ചു. ഇരു വീട്ടുകാരുടെയും സമ്മതത്തടെയും അനുഗ്രഹത്തിലുമാണ് വിവാഹം നടത്തുന്നത്. വിവാഹ ശേഷവും അഭിനയം തുടരും...’’ ശ്രീലക്ഷ്മി. ജോസ് ഷാജിയ്ക്കൊപ്പമുള്ള പ്രണയാതുരമായ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ പോസ്റ്റിന് മിനിസ്ക്രീനിലെ സഹതാരങ്ങളെല്ലാം ആശംസകള്‍ കുറിക്കുന്നുണ്ട്.






