സോഷ്യല്‍ മീഡിയയില്‍ ആരാധകരെ സമ്പാദിക്കാനും ലൈക്കുകള്‍ വാരിക്കൂട്ടാനുമെല്ലാം എന്തും സാഹസികതയ്ക്കും മുതിരുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം സാഹസികതകള്‍ അപകടത്തിലേക്കാണ് തള്ളിവിടുന്നത്. ഇതുമായി സംബന്ധിക്കുന്ന ഒട്ടനവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇതും.
നമ്മുക്കറിയാം ഏറ്റവും അപകടകാരിയായ ഒന്നാണ് പടക്കം ആസ്വദിക്കാന്‍ രസമാണെങ്കിലും സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പണിയാവും. ഇവിടെയും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. @Kartik Meena എന്ന യൂസറാണ്. എന്തോ ഒരു ആഘോഷം നടക്കുകയാണ് എന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാവുന്നത്. കുറേ യുവാക്കള്‍ ഡാന്‍സൊക്കെ കളിച്ച് തിമിര്‍ക്കുകയാണ്. പടക്കവും പൊട്ടിക്കുന്നുണ്ട്. മൊത്തം വൈബോട് വൈബ്. അതിനിടയില്‍ ഒരു യുവാവ് പടക്കം വച്ചിരിക്കുന്ന ഒരു പെട്ടിയെടുത്ത് തലയില്‍ വയ്ക്കുന്നുണ്ട്.
തലയില്‍ വച്ചിടത്തു നിന്നും പടക്കം പൊട്ടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ആരും അതിന് അത്ര പ്രാധാന്യം കൊടുക്കുന്നൊന്നുമില്ല. അവര്‍ വീണ്ടും ഡാന്‍സ് തുടരുകയാണ്. പടക്കപ്പെട്ടി തലയില്‍ വച്ചിരിക്കുന്ന യുവാവും ഡാന്‍സ് കളിക്കുന്നുണ്ട്. എന്നാല്‍, പിന്നീട് സംഭവിക്കുന്നത് അല്പം ഭയപ്പെടുത്തുന്ന കാര്യമാണ്, അങ്ങേയറ്റം അപകടകരമായ കാര്യവും.
യുവാവിന്റെ തലയില്‍ വച്ചിരുന്ന പെട്ടിയില്‍ നിന്നും ഓരോ പടക്കമായി പൊട്ടുന്നിടത്ത് നിന്നും അയാളുടെ വസ്ത്രത്തിലേക്ക് തീപ്പിടിച്ചു. പിന്നീട്, എല്ലാം കൂടി ഒരുമിച്ച് പൊട്ടുകയാണ്. അതോടെ ഭയന്ന യുവാവ് പെട്ടിയും അവിടെയിട്ട് ഓടാന്‍ ശ്രമിക്കുന്നത് കാണാം. അപ്പോഴേക്കും പടക്കമെല്ലാം കൂടി ഒരുമിച്ച് പൊട്ടാന്‍ തുടങ്ങിയിരുന്നു. യുവാവ് മാത്രമല്ല. അയാള്‍ക്കൊപ്പമുണ്ടായിരുന്ന എല്ലാവരും ഭയന്ന് അപ്പോഴേക്കും ഓടിയിരുന്നു. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക കമന്റുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്.

Comments