
കോഴിക്കോട് : കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ് .യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന്റെ് തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്. സിറ്റി പോലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്.
തിരുവനന്തപുരം സ്വദേശിയാണ് തിരഞ്ഞെടുപ്പ് കമ്മീഷിന് പരാതി നല്‍കിയത്. ബിജെപി അധികാരത്തില്‍ വന്നാല്‍ ചില മത വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ ഉണ്ടാകില്ലെന്ന തരത്തിലായിരുന്നു. പ്രസംഗത്തിലെ ഭാഗങ്ങള്‍ .
പോലീസ് കേസെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഷമ മുഹമ്മദ് രംഗത്തെത്തി. കേരളത്തിന്റെ ആഭ്യന്തര മന്ത്രി ഏത് പാര്‍ട്ടിക്കാനാണെന്ന് ക്ഷമ മുഹമ്മദ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിക്ക് തിടുക്കമാണ്. മണിപ്പൂരില്‍ നടന്ന കാര്യങ്ങളാണ് താന്‍ ഉന്നയിച്ചതെന്നും ക്ഷമ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.






