
ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ത്രിപ്പിള്‍ എക്സിന്റെ പ്രീമിയര്‍ ഷോ ഇന്നലെ മുംബൈയില്‍ നടന്നു. ഷോയില്‍ മുഴുവന്‍ താരങ്ങളായത് വിന് ഡീസലും ദീപികയും തന്നെയായിരുന്നു. ദീപികയുടെ പ്രത്യേക ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ ഹോളിവുഡ് ടീമിന് ദീപിക മികച്ച ആതിഥേയ ആയി. പ്രമോഷന് പരിപാടികള്‍ ഏറ്റവും ലൈവായി കൊണ്ടു പോയതും ദീപിക തന്നെ. പരിപാടിയുടെ മുഖ്യ ആകര്‍ഷണം വിന് ഡീസലും ദീപികയുമൊത്തുള്ള ഡാന്‍സായിരുന്നു. സൂപ്പര്‍ ഹിറ്റായ ലുങ്കി ഡാന്‍സിന് ഇരുവരും ചുവടുവെച്ചു.

യൂട്യൂബില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ് പരിപാടിയിപ്പോള്‍. മുണ്ടുടുക്കാന്‍ അറിയാതെ നിന്ന വിന് ഡീസലിന് ദീപിക മുണ്ടുടുപ്പിച്ചു കൊടുത്തു. പിന്നീട് വന്‍ കയ്യടിയോടെയാണ് ആരാധകര്‍ ഡാന്‍സ് കണ്ടത്. വ്യാഴാഴ്ചയാണ് ട്രിപ്പിള്‍ എക്സ് സംഘം ഇന്ത്യയിലെത്തിയത്. പ്രീമിയര്‍ ഷോയ്ക്ക് ശേഷം അടുത്ത ആഴ്ച ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും. ഉടന്‍ തന്നെ തങ്ങള്‍ ഒന്നിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാകുമെന്നും താരങ്ങള്‍ പറഞ്ഞു.







Comments