
പോര്‍ട്ട് ബ്ലെയര്‍ : ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി കന്നിവോട്ട് ചെയ്ത ഗ്രേറ്റ് നിക്കോബാറിലെ ഷോംബനുകള്‍ .ഇന്ന് നടന്ന രാജ്യത്തെ ആദ്യഘട്ട ലോക്സഭ തിരഞ്ഞെടുപ്പിലാണ്ആൻഡമാൻ നിക്കോബറിലെ ഷോംബന്‍ ഗോത്ര വിഭാഗങ്ങള്‍ കന്നിവോട്ട് ചെയ്തത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ് ഭാഗമാവുകയാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളും. ഉച്ചയ്ക്ക് മുമ്പ് 11 മണി വരെ 21.82 ശതമാനം വോട്ടിംഗാണ് ദ്വീപ് സമൂഹത്തില്‍ ആകെ രേഖപ്പെടുത്തിയത്.
ഒരു ലോക്സഭ മണ്ഡലം മാത്രമുള്ള ആൻഡമാനില്‍ 3,15,148 വോട്ടര്‍മാരാണ് വോട്ട് ചെയ്യാന്‍ അര്‍ഹരായിട്ടുള്ളത്. ഇതില്‍ 1,64,012 പേര് പുരുഷന്മാരും 1,51,132 പേര് സ്ത്രീകളുമാണ്. രണ്ട് സ്ത്രീകളും അഞ്ച് സ്വതന്ത്രരും ഉള്‍പ്പടെ 12 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ആകെയുള്ളത്. ആന്തമാനില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പ്രധാന മത്സരം നടക്കുന്നത്. കോണ്‍ഗ്രസിനായി സിറ്റിംഗ് എംപി കുല്‍ദീപ് റായ് ശര്‍മ്മയും ബിജെപിക്കായി ബിഷ്നു പാഡ റായ്യും മത്സരിക്കുന്നു.
പ്രത്യേക സംരക്ഷണ വിഭാഗത്തില്‍പ്പെട്ട ഗ്രേറ്റ് ആന്തമാനീസ് ഗോത്രത്തിലെ 27 പേര് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. മറ്റ് പല ഗോത്ര സമൂഹങ്ങളിലെ അംഗങ്ങള്‍ക്കും ഇവിടെ വോട്ടവകാശമുണ്ട്. സമാധാനപരമായി ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. ആന്തമാനിലെ പോളിംഗ് ചിത്രങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.







Comments