
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ക്ഷേത്രത്തിലേക്ക്സ്വർണ വില കുതിച്ചുയരുമ്പോഴും വഴിപാടായി സ്വർണമെത്തുന്നതിൽ വർധനവെന്ന് റിപ്പോര്‍ട്ട്. ക്ഷേത്രത്തിലേക്ക് 2023ൽ 773 കോടി രൂപ വിലമതിക്കുന്ന 1,031 കിലോ സ്വർണം ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 8,496 കോടി രൂപ വിലമതിക്കുന്ന 11,329 കിലോഗ്രാം സ്വർണമാണ് നിലവിൽ ട്രസ്റ്റിൻ്റെ കൈവശമുള്ളത്.
കഴിഞ്ഞ നാല് വർഷത്തിനിടെ ക്ഷേത്രത്തിന് ഏകദേശം നാല് ടൺ സ്വർണം ലഭിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കും റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിനും ശേഷം സമീപകാലത്ത് സ്വർണവില കുതിച്ചുയരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയിൽ സ്വർണ വിലയിൽ 10.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ദില്ലിയിൽ വ്യാഴാഴ്ച സ്വർണ വില 10 ഗ്രാമിന് 73,700 രൂപയായിരുന്നു.






