
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ ഫിലിപ്പൈൻസിന് കൈമാറി. 2022ൽ ഇരുരാജ്യങ്ങളും ഒപ്പവെച്ച 375 മില്യൺ ഡോളർ കരാറിന്റെ ഭാഗമായിട്ടായികുന്നു ആയുധ കൈമാറ്റം.
ഫിലിപ്പീൻസിലെ മറൈൻ കോർപ്സിന് ഇന്ത്യൻ വ്യോമസേന അമേരിക്കൻ നിർമിത സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് മിസൈലുകളോടൊപ്പമാണ് ആയുധങ്ങൾ കൈമാറിയത്. മിസൈലുകൾക്കൊപ്പം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതിക വിദ്യകളുടെ കൈമാറ്റം കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു.
ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പീൻസും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് ഇന്ത്യ മിസൈൽ സംവിധാനങ്ങൾ കൈമാറുന്നത്. ബ്രഹ്മോസ് മിസൈൽ സംവിധാനത്തിന്റെ മൂന്ന് ബാറ്ററികൾ ഫിലിപ്പീൻസ് അവരുടെ തീരപ്രദേശങ്ങളിൽ വിന്യസിക്കും.






