
ബംഗളൂരു : ആദ്യഘട്ട തിരഞ്ഞെടുപ്പ് ശേഷം ദക്ഷിണേന്ത്യന് രാഷ്ട്രീയത്തെ ഞെട്ടിക്കുന്നു സര്വേ പ്രവചനം ഫലം. കര്ണാടകയില് കോണ്ഗ്രസിന് വന് മുന്നേറ്റമുണ്ടാകുമെന്ന് സര്വേ പ്രവചനം. ലോക്സഭ തിരഞ്ഞെടുപ്പില് 15 മുതല് 17 സീറ്റ് വരെ കോണ്ഗ്രസിന് കിട്ടുമെന്ന് ലോക്പോള് സര്വേ പ്രവചിക്കുന്നു. ആകെ 28 സീറ്റാണ് കര്ണാടകയിലുളളത്.
ബിജെപിക്ക് 11-13 സീറ്റ് വരെ മാത്രമേ കിട്ടൂ എന്നും സർവേ പറയുന്നു.ഗ്യാരന്റെികള് താഴെത്തട്ടില് കോണ്ഗ്രസിന് ഗുണം ചെയ്യുമെന്നാണ് സര്വേ പ്രവചനം. കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഏജൻസിയാണ് ലോക്പോൾ.
സീറ്റ് കുറയുമെന്ന ആശങ്ക ബിജെപിക്കില്ലെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു കർണാടകയിലെ ബിജെപി - ജെഡിഎസ് സഖ്യം രണ്ട് പാർട്ടികളെയും പരസ്പരം സഹായിക്കും.നരേന്ദ്രമോദിയുടെ ജനപ്രിയത വോട്ടാക്കി മാറ്റുക എന്ന കടമ മാത്രമേ തനിക്കും ബിജെപിക്കുമുള്ളൂ.ട്രെൻഡ് വ്യക്തമാണെന്നും 28-ൽ 28 സീറ്റും നേടാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകും.17-ൽ 13 മുതൽ 15 സീറ്റ് വരെ കോൺഗ്രസിന് കിട്ടും.ബിആർഎസ് ഒരു സീറ്റിലൊതുങ്ങും, അല്ലെങ്കിൽ സീറ്റുണ്ടാകില്ല.ബിജെപിക്ക് 2 മുതൽ 3 സീറ്റ് വരെ കിട്ടാം.എഐഎംഐഎം ഹൈദരാബാദ് മണ്ഡലം നിലനിർത്തുമെന്നും ലോക്പോൾ സര്വേ പറയുന്നു.







Comments