
ന്യൂയോര്‍ക്ക് : ടെസല സിഇഒ ഇലോണ്‍ മസ്കിന്റെ ഇന്ത്യ സന്ദര്‍ശനം. മാറ്റിവെച്ചതായി റിപ്പോര്‍ട്ട് . ഏപ്രില്‍ 21 , 22 തീയതികളിലായിരുന്നു. മസ്ക് ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു.
മോദിയുമായുളള കൂടിക്കാഴ്ചക്കായി കാത്തിരിക്കുകയാണെന്നാണ് ഏപ്രില്‍ പത്തിന് മസ്ക എക്സില്‍ കുറിച്ചത്. ഇന്ത്യയില്‍ ടെസല 2-3 ബില്യാണ് ഡോളറിന്റെ് നിക്ഷേപം പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞവര്‍ഷം ജൂണില്‍ മോദി -അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകത്തിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയായ ടെസലയെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്ന് നടന്നിരുന്നു.






