സോഷ്യല്‍ മീഡിയയില്‍ ആരാധകരെ സമ്പാദിക്കാനും ലൈക്കുകള്‍ വാരിക്കൂട്ടാനും എന്ത് സാഹസികതയ്ക്കും ആളുകള്‍ മുതിരാറുണ്ട്. ചില വീഡിയോകള്‍ ആളുകള്‍ ഏറ്റെടുക്കുമ്പോള്‍ മറ്റു വീഡിയോകള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു യുവതി പങ്കുവച്ച വീഡിയോ കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ വലിയ തോതിലുള്ള ആശങ്ക രേഖപ്പെടുത്തി. പാര്‍ക്ക് ചെയ്ത ഒരു ലംബോര്‍ഗിനിയുടെ മുകളിലേക്ക് ഓടിക്കയറിയ ഒരു യുവതി നൃത്തം ചെയ്യുന്ന വീഡിയോയിരുന്നു ഇത്.
@EthanthegamerGD എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. 'കാറിന് മുകളിലെ എംസി നൃത്തം വിന്റ്ഷീല്ഡ് തകര്‍ത്തു. വെറും കാഴ്ചയ്ക്കും ലൈക്കിനും വേണ്ടി ആളുകള്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.?' വീഡിയോ കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഉള്ളില്‍ തീയായിരുന്നെന്ന് വീഡിയോയ്ക്ക് താഴെ വന്ന കുറിപ്പുകളില്‍ നിന്ന് വ്യക്തം. വീഡിയോയില്‍ പശ്ചാത്തലത്തില്‍ പാട്ട് തുടങ്ങുമ്പോള്‍ യുവതി, പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു ലംബോര്‍ഗിനിയുടെ മുകളിലേക്ക് ഓടിക്കയറുന്നു. അവള് ഓടിക്കയറിയതിന് പിന്നാലെ ലംബോര്‍ഗിനിയുടെ മുന്‍ഭാഗത്തെ ഗ്ലാസില്‍ പൊട്ടലുകള്‍ വീണത് ശ്രദ്ധേയമാണ്.
തുടര്‍ന്ന് കാറിന്റെ മുകളില്‍ കയറിയ യുവതി നൃത്തം ആരംഭിക്കുന്നു. ഏതാണ്ട് 15 സെക്കന്റുള്ള വീഡിയോയില്‍ യുവതി വാഹനത്തിന്റെ മുകളില്‍ നിന്ന് നൃത്തം ചെയ്യുമ്പോള്‍ വാഹനത്തിന്റെ മുകള്‍ ഭാഗം അമരുന്നത് വീഡിയോയില്‍ കാണാം. 'ഹൂഡ്, വിന്‍ഡ്ഷീല്‍ഡ്, മേല്‍ക്കൂര എന്നിവയ്ക്കാണ് കേടുപാടുകള്‍. ഏകദേശം 60,000 രൂപയുടെ നാശനഷ്ടമുണ്ടായി.' ഒരു കാഴ്ചക്കാരനെഴുതി. യുവതിക്കെതിരെ കേസ് കൊടുക്കണമെന്ന് ചിലര്‍ വാഹനത്തിന്റെ ഉടമയോട് ആവശ്യപ്പെട്ടു. 'ഇത് അവളുടെ സ്വന്തം കാറാകും. അങ്ങനെ അല്ലെന്നുണ്ടെങ്കില്‍ അവള് പ്രശ്നത്തിലാകും.' മറ്റ് ചില കാഴ്ചക്കാര്‍ കുറിച്ചു.

MC dances on top of car and breaks the windshield 🤦♂️
byu/EthanthegamerGD inImTheMainCharacter

Comments