
ബിഗ് ബോസ് മലയാളം സീസണ് 6 തുടങ്ങിയ എപ്പിസോഡു മുതല്‍ ചര്‍ച്ചകളില്‍ നിറയുന്നതാണ്. ആവേശഭരിതമായ, അതിലേറെ ആകാംഷാഭരിതമായ നിമിഷങ്ങൾ ആണ് ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്. മത്സരാര്‍ത്ഥികളുടെ പലരുടെയും പെരുമാറ്റം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാത്തത് അവരൊക്കെ സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ആഴ്ച മുഴുവൻ ഏറ്റവും കൂടുതല്‍ ചർച്ചയായ ഒരു വിഷയം ഹൗസ്മേറ്റ്സുകളില് പലരുടെയും വൃത്തിയില്ലായ്മയായിരുന്നു. പ്രധാനമായും പ്രേക്ഷകരും സഹമത്സരാർത്ഥികളും ഒരുപോലെ തെറ്റ് പറഞ്ഞത് മത്സരാർത്ഥി ജാസ്മിനെയാണ്. വന്നനാള്‍ മുതല്‍ പലപ്പോഴും ജാസ്മിന്റെ വൃത്തിയില്ലായ്മ ചർച്ച വിഷയമായിരുന്നു. നേരത്തെ ചായയില്‍ തുമ്മിയശേഷം അത് മറച്ച് വെച്ചതിനായിരുന്നു പ്രേക്ഷകർ അടക്കം എല്ലാവരും ജാസ്മിനെ കുറ്റപ്പെടുത്തി.
അതിനു ശേഷം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചെരുപ്പിടാതെ ജാസ്മിൻ ടോയ്ലറ്റില് പോകുന്നതും ഉപയോഗിച്ച ടിഷ്യുകള്‍ വേസ്റ്റ് ബിന്നില്‍ ഇടാതെ കട്ടിലില്‍ അടക്കം ഉപേക്ഷിക്കുന്നതുമായ കാര്യങ്ങള്‍ക്ക് വീട്ടിലെ മറ്റ് അംഗങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി. ഉപയോഗശേഷം ജാസ്മിന് ടിഷ്യു പേപ്പര്‍ ബെഡില്‍ തന്നെ വെച്ചുവെന്ന് ജിന്റോ പറഞ്ഞതോടെയാണ് ജാസ്മിന്റെ വൃത്തിയില്ലായ്മയെ കുറിച്ചുള്ള ചർച്ച ആരംഭിച്ചത്. ബാത്ത്റൂമില്‍ പോലും ജാസ്മിന് ചെരുപ്പിടാറില്ലെന്നും ജിന്റോ പറഞ്ഞിരുന്നു. ഇത് വലിയ തര്‍ക്കത്തിനിടയാക്കി.
താന്‍ ബാത്ത്റൂമില്‍ ചെരുപ്പ് ഇട്ടില്ലെങ്കില്‍ എന്താണ് പ്രശ്നമെന്നും ഇറങ്ങുമ്ബോള്‍ കാല് കഴുകിയിട്ടാണ് ഇറങ്ങുന്നതെന്നും ജാസ്മിന് മറുപടിയായി ജിന്റോയോട് പറഞ്ഞു. ആ കാലും വെച്ചാണ് സോഫയില്‍ കാലും കയറ്റി ഇരിക്കുന്നതെന്ന് പറഞ്ഞ് ജിന്റോയും എതിര്‍ത്തു. ഇത് കൂടി കേട്ടതോടെ മനപൂര്‍വ്വം ജാസ്മിന് സോഫയില്‍ കാല് കയറ്റിവെച്ചു. ചെരുപ്പില്ലാതെ നടന്നിട്ട് സോഫയിലൊന്നും അങ്ങനെ കാലും കയറ്റി വെയ്ക്കല്ലേടായെന്ന് സിബിന് സ്നേഹത്തില്‍ പറഞ്ഞ് കൊടുത്തു. എന്നാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും ജാസ്മിന് തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ല. അപ്സര അടക്കമുള്ള നിരവധി പേര് ജാസ്മിനെ എതിര്‍ത്ത് സംസാരിച്ചു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാനോ തെറ്റ് തിരുത്താനോ ജാസ്മിന് തയ്യാറായില്ല. ജാസ്മിന് പുറമെ നോറ, ഗബ്രി എന്നിവരും ഹൗസില്‍ ചെരുപ്പ് ഉപയോഗിക്കാറില്ല.
പത്തൊന്‍പത് പേർക്ക് കൂടി ഹൗസില്‍ വെറും രണ്ടോ മൂന്നോ ബാത്ത്റൂമുകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ വൃത്തി എല്ലാവർക്കും ഇല്ലെങ്കില്‍ അസുഖങ്ങള്‍ അതിവേഗത്തില്‍ പടർന്ന് പിടിക്കും. രണ്ട് ദിവസം കൂടുമ്പോള്‍ മാത്രം കുളിക്കുന്നുവെന്ന കാര്യത്തിനും ജാസ്മിനെ പലപ്പോഴും ഹൗസിലുള്ളവർ ഉപദേശിക്കാറുണ്ട്. എന്നാല്‍ ദിവസവും കുളിക്കാൻ തനിക്ക് പറ്റില്ലെന്നാണ് ജാസ്മിൻ പറയാറുള്ളത്.
ഇപ്പോഴിതാ ഇക്കാര്യം ജാസ്മിനോട് തുറന്നു ചോദിക്കുകയാണ് മോഹന്‍ലാല്‍. ജാസ്മിന്റെ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മോഹൻലാല്‍ ഇടപെട്ടത്. ബാത്ത്റൂമില്‍ പോകുമ്പോള്‍ ചെരുപ്പ് ഉപയോഗിക്കാത്തതിനെ കുറിച്ച് അടക്കം മോഹൻലാല്‍ ജാസ്മിനുമായി സംസാരിക്കുന്നത് പ്രെമോയില്‍ കാണാം. വീണ്ടും ഹൈജീൻ ചർച്ചാ വിഷയമാകുന്നുവെന്ന് പറഞ്ഞാണ് മോഹൻലാല്‍ സംസാരിച്ച് തുടങ്ങിയത്. ചെരുപ്പിടാറില്ലേയെന്ന് മോഹൻലാല്‍ ജാസ്മിനോട് ചോദിച്ചു.
‘‘ചെരുപ്പിടാറില്ലെന്നും അതിന് ഇവിടെ ചെളിയും അഴുക്കും ഒന്നും ഇല്ലാത്തതിനാല്‍ എന്റെ കംഫർട്ട് എന്ന രീതിയില്‍ ചെരുപ്പിടാത്തതാണ്...’’ ജാസ്മിൻ മറുപടിയായി മോഹൻലാലിനോട് പറഞ്ഞു. ‘‘നമ്മുടെ കംഫർട്ടില് ജീവിക്കാൻ പറ്റുന്ന ഒരു സ്ഥലമല്ല ബിഗ് ബോസ് ഹൗസ്..’’ എന്നായിരുന്നു അതിനുള്ള മോഹന്‍ലാലിന്റെ മറുപടി.
അപ്പോഴാണ് തന്നെ മാത്രം എയിം ചെയ്താണ് മോഹൻലാല്‍ സംസാരിക്കുന്നതെന്ന് ജാസ്മിന് പറഞ്ഞത്. അതോടെ മോഹന്‍ലാല്‍ ക്ഷുഭിതനായി. ‘‘അത് അങ്ങനെയല്ല. നിങ്ങള്‍ മാത്രമെ ചെരുപ്പിടാതെ നടക്കുന്നുള്ളു എന്നാണ് ഹൗസിലുള്ളവർ പറഞ്ഞത്. ഞാൻ എന്തിന് നിങ്ങളെ എയിം ചെയ്യണം ?...’’ ക്ഷുഭിതനായി മോഹൻലാല്‍ ജാസ്മിനോട് ചോദിച്ചു. ഈ എപ്പിസോഡിന്റെ പ്രൊമോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നതോടെ ജാസ്മിനോട് ഇത് ചോദിക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നുവെന്നാണ് പലരും കൊടുക്കുന്ന കമന്റുകള്‍. തെറ്റ് ആര് ചെയ്താലും ചോദ്യം ചെയ്യപ്പെടണം, സിബിനായാലും ജാസ്മിനായാലും ഗബ്രിയായാലും ജിന്റോയായാലും മറ്റാര് തന്നെ ആയാലും. ആർക്കും ഒരു പ്രത്യേകതയും ഇല്ല എന്നത് വാക്കില്‍ മാത്രമല്ല പ്രവർത്തിയിലും കാണുമ്പോഴാണ് പ്രേക്ഷകർ എന്ന നിലക്ക് ഞങ്ങള്‍ക്കും സാറ്റിസ്ഫാക്ഷൻ വരുന്നത് ’ എന്നതടക്കമാണ് പുതിയ പ്രമോയ്ക്ക് വരുന്ന കമന്റുകള്‍.






