
പൊതുവിടങ്ങളില്‍ ചില വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നതിനും, ചില പെരുമാറ്റങ്ങള്ക്കുമെല്ലാം വലിയ വിമര്‍ശനം നേരിടേണ്ടി വരാറുണ്ട്. അതുപോലെ മെട്രോയിലും മറ്റും അശ്ലീലം എന്ന് തോന്നും വിധത്തില്‍ പെരുമാറുന്ന ആളുകളും വലിയ രോഷത്തിന് വഴി തെളിക്കാറുണ്ട്. ഹോളിയോടനുബന്ധിച്ചും മറ്റും അത്തരത്തിലുള്ള ഒരുപാട് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഇപ്പോള്‍ അതുപോലെ വൈറലാവുന്നത് ദില്ലിയിലെ ഒരു ബസില്‍ നിന്നുമുള്ള ഒരു വീഡിയോയാണ്. ബിക്കിനി ധരിച്ച് ഒരു യുവതി ബസില്‍ കയറിയതാണ് വീഡിയോയില്‍ കാണാനാവുന്നത്. എക്സില്‍ (ട്വിറ്ററില്‍) പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ബിക്കിനി ധരിച്ചിരിക്കുന്ന ഒരു സ്ത്രീ ബസില്‍ കയറുന്നത് കാണാം. ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ അസ്വസ്ഥരാവുന്നതാണ് കാണുന്നത്.
യുവതിയുടെ അടുത്തായി നിന്ന കുറച്ച് പ്രായം തോന്നിക്കുന്ന സ്ത്രീ അവിടെ നിന്നും മാറുന്നതാണ് പിന്നെ കാണുന്നത്. ഈ സ്ത്രീ മാത്രമല്ല. പലരും അവിടെ നിന്നും മാറുന്നുണ്ട്. യുവതിക്ക് മുന്നിലായി സീറ്റിലിരുന്ന യാത്രക്കാരനും ആ സീറ്റില്‍ നിന്നും എഴുന്നേറ്റ് മാറുന്നുണ്ട്. മറ്റ് പല യാത്രക്കാരും അവിടെ നിന്നും മാറുന്നതും കാണാം.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിത്തീര്‍ന്നു. 'ഇത് ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്' എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ?'ഗെറ്റ് റെഡി വിത്ത് മീ വീഡിയോ ചെയ്ത് വീട്ടില്‍ നിന്നും ഇറങ്ങിയതാവും' എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. മറ്റ് ചിലര്‍ പറഞ്ഞത് പൊതുസ്ഥലത്ത് ഇറങ്ങുമ്പോള്‍ ചില വസ്ത്രധാരണരീതികളെല്ലാമുണ്ട്. ഇത്തരം വസ്ത്രങ്ങളുമിട്ടുകൊണ്ട് ബസിലും ട്രെയിനിലുമൊന്നും യാത്ര ചെയ്യുന്നത് നല്ലതല്ല എന്നാണ്.
എന്നാല്‍, യുവതിയെ അനുകൂലിച്ചുകൊണ്ട് സംസാരിച്ചവരും കുറവല്ല. 'എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണ്, അതില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ടതില്ല' എന്നാണ് യുവതിയെ അനുകൂലിച്ചവര്‍ കമന്റ് നല്‍കിയിരിക്കുന്നത്.
A Woman Came in Delhi's Cluster Bus Wearing Only a Bikini.
- The video went viral. pic.twitter.com/8NJOKMf086— زماں (@Delhiite_) April 17, 2024






