ആമയുടെ മുയലിന്റെയും ഓട്ടമത്സരത്തിന്റെ കഥ കേട്ട് വളരാത്തവരായി അധികമാരും ഉണ്ടാകില്ല. ഓട്ടക്കാരനായ മുയലും വേഗതയില്ലാത്ത ആമയും തമ്മില്‍ നടന്ന മത്സരത്തില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആമയാണ് ജയിക്കുന്നത്. ഓട്ടത്തില്‍ എന്തൊക്കെ സംഭവിച്ചാലും ആമ ജയിക്കാന്‍ പോകുന്നില്ല എന്ന് തീര്‍ച്ചപ്പെടുത്തിയ മുയല് ആവശ്യത്തിന് റെസ്റ്റെടുത്തേക്കാം എന്ന് കരുതി വഴിയില്‍ കിടന്ന് ഉറങ്ങുന്നതാണ് കഥ. മുയല് ഉറങ്ങിപ്പോയി. പക്ഷേ ആമ ഓരോ അടിയായി വെച്ച് മത്സരത്തില്‍ വിജയിക്കുകയയാിരുന്നു.
എന്തായാലും, അന്ന് ആ കഥ വിശ്വസിക്കാന്‍ നമുക്ക് അല്പം പ്രയാസം തോന്നിക്കാണും. എന്നാല്‍ കഴിഞ്ഞ ദിവസം വൈറലായ വീഡിയോ ഈ ചിന്താഗതികള്‍ എല്ലാം മാറ്റിക്കുറിയ്ക്കുകയാണ്. @Captainknows2 എന്ന യൂസറാണ് ഈ ആമയുടെയും മുയലിന്റെയും ഓട്ടമത്സരത്തിന്റെ വീഡിയോ എക്സില്‍ (ട്വിറ്ററില്‍) ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ ഒരു ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരമാണ് കാണുന്നത്. ആമയേയാണ് ആദ്യം കാണുന്നത്. അത് സാധാരണ പോലെ പതിയെ പതിയെ നടന്നു നീങ്ങുകയാണ്. അപ്പുറത്ത് മുയലിനെയും കാണാം. മുയല് ഓടി ആമയുടെ സമീപം എത്തി.
എന്നാല്‍, മുയല് അവിടെത്തന്നെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും എല്ലാം നോക്കുകയാണ്. അത് മുന്നോട്ട് നീങ്ങുന്നില്ല. എന്നാല്‍, ആ നേരം കൊണ്ട് ആമ ഒട്ടും നില്‍ക്കാതെ തന്റെ ചുവടുകള്‍ മുന്നോട്ട് തന്നെ വയ്ക്കുകയും മത്സരത്തില്‍ ഒന്നാമതെത്തി വിജയിക്കുകയും ചെയ്യുന്നു. എന്തായാലും, പണ്ട് നമ്മള് കേട്ട കഥയുടെ ലൈറ്റ് ദൃശ്യാവിഷ്കാരമാണ് ഇത് എന്ന് പറയേണ്ടി വരും. വീഡിയോ എന്തായാലും നെറ്റിസണ്‍സിനെ ഞെട്ടിച്ചിട്ടുണ്ട്. പണ്ടു പറഞ്ഞുകേട്ട ആ ആമയുടെയും മുയലിന്റെയും ഓട്ടപ്പന്തയത്തിന്റെ കഥ സത്യം തന്നെയാണ് നെറ്റീസണ്‍സില്‍ പലരും കുറിച്ചത്.

Comments