
ഫ്ളോറിഡ; പിന്‍വാതിലിലൂടെ വീടിനകത്ത് കയറാനായിയെത്തിയ മുതലയെ തുരത്തി വളര്‍ത്തുനായ.വീട്ടമ്മയ്ക്ക് രക്ഷകനായത് ബീഗില്‍ ഇനത്തിലുള്ള വളര്‍ത്തുനായയാണ്.മുതലയെത്തിയത് വീടനടുത്തുള്ള ചെറിയ തടാകത്തില്‍ നിന്നാണ്.
എന്നാല്‍ ഗ്ലാസ് നിര്‍മ്മിതമായ വാതില്‍ അടഞ്ഞ് കിടന്നതിനാല്‍ ഒറ്റയടിക്ക് വീടിന് അകത്തേക്ക് കയറാന്‍ മുതലയ്ക്ക് സാധിച്ചില്ല. ചില്ല് തകര്‍ക്കാനായി ആഞ്ഞ് നില്‍ക്കുമ്പോഴാണ് വീട്ടിലെ വളര്‍ത്തുനായ ഇവിടേക്ക് എത്തിയത്.
പേടിച്ചരണ്ട് നില്ക്കുന്ന വീട്ടമ്മയെ കണ്ട പതറാതെ നായ മുതലയ്ക്ക് നേരെ കുരയ്ക്കാന്‍ തുടങ്ങി. ആദ്യം മൈന്‍ഡ് ചെയ്തില്ലെങ്കിലും പിന്നീട് വീട്ടിലേക്ക്ക കയറാനുള്ള ശ്രമം ഒഴിവാക്കി മുതല തിരികെ തടാകത്തിലേക്ക് പോവുകയായിരുന്നു. പിന്റോ എന്ന വളര്‍ത്തുനായയുടെ ധൈര്യമാണ് ഉടമയെ രക്ഷിച്ചതെന്നാണ് വീഡിയോയ്ക്ക് പ്രതികരണങ്ങളില്‍ ഏറെയും. 2020ലാണ് കുടുംബം മിസോറിയില്‍ നിന്ന് ഫ്ലോറിഡയിലേക്ക് എത്തിയത്.






