
കൊല്ലം : കരുനാഗപ്പളളിയില്‍ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം.സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എംഎല്‍എ സി ആര് മഹേഷിന് പരിക്കേറ്റു.കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് മഹേഷ്. പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിലാണ് പരിക്കേറ്റത്.
രണ്ട് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ സിപിഐഎം സംസ്ഥാന സമിതി അംഗം സൂസൻ കോടിക്കും പരിക്കേറ്റു. കല്ലേറിലാണ് പരിക്കേറ്റത്.പിരിഞ്ഞു പോകാത്ത പ്രവർത്തകരെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രവർത്തകരെ പിരിച്ചിവിടാൻ പൊലീസ് ലാത്തി വീശുകയും ടിയർഗ്യാസ് പ്രയോഗിക്കുകയും ചെയ്തു.
കൊല്ലം പത്തനാപുരത്തും യുഡിഎഫ് - എൽഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിർത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പത്തനാപുരത്ത് പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ സംഘർഷവും നേരിയതോതിലുള്ള കൈയ്യാങ്കളിയുമുണ്ടായി. വടകരയിലും കാസർകോടും കൊട്ടിക്കലാശത്തിന് നിരോധനമേർപ്പെടുത്തിയിരുന്നു.






