
ന്യൂഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്റ്ററേിന്റെ് കസ്റ്റഡിയില്‍ കഴിയുന്ന ഹേമന്ത് സോറന്റെ് ഭാര്യ കല്ലപന സോറന് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടും. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ എംഎല്‍എയായിരുന്നു സര്‍ഫറാസ് അഹമ്മദ് രാജി വെച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന ഗിരിദ് ജില്ലയിലെ ഗണ്ഡേ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് കല്പന സോറൻ മത്സരിക്കുക.
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ബാരിപാഡയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കല്പന ഭുവനേശ്വറിൽ നിന്ന് എൻജിനീയറിങ്, എംബിഎ ബിരുദവും നേടി. മെയ് 20 ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനോടപ്പമാണ് ജാർഖൺഡിൽ നിയമ സഭയിലേക്കുള്ള ഉപ തിരഞ്ഞെടുപ്പും നടക്കുന്നത്. കഴിഞ്ഞ ദിവസം ജാർഖണ്ഡിൽ നടന്ന ഇൻഡ്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലും പ്രധാന സാന്നിധ്യമായിരുന്നു കല്പന സോറൻ. സുനിത കെജ്രിവാളിനൊപ്പം ആം ആദ്മിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് റാലിയിലും കല്പന പങ്കെടുത്തിരുന്നു.
