
കേരളത്തില്‍ ഇടതുപക്ഷത്തിന് ജനങ്ങള്‍ സമ്മാനിക്കുക വലിയ വിജയമായിരിക്കുമെന്ന് വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. വോട്ട് രേഖപ്പെടുത്തിയ ശേഷം ശൈലജ തന്റെ ഫെസ്ബുക്കില്‍ കുറിച്ചു.ജനങ്ങള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷ വികസന പ്രവര്‍ത്തനങ്ങളും കേന്ദ്രസര്‍ക്കാറിന് കേരളത്തോടുള്ള അവഗണനയും തിരിച്ചറിഞ്ഞ് ഇടതുപക്ഷത്തിനായി വേട്ട് രേഖപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.
കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
മട്ടന്നൂര്‍ പഴശി വെസ്റ്റ് യുപി സ്കൂളിലെ അറുപത്തിഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി. വലിയ വിജയമാണ് കേരളത്തില്‍ ഇടതുപക്ഷത്തിന് ജനങ്ങള്‍ സമ്മാനിക്കുക.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷ വികസന പ്രവര്‍ത്തനങ്ങളും, കേന്ദ്രസര്‍ക്കാറിന് കേരളത്തോടുള്ള അവഗണനയും തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഇടതുപക്ഷത്തിനായി വോട്ട് രേഖപ്പെടുത്തും.
ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് നീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആണെങ്കിലും, ഷാഫി പറമ്പിലിന്റെ വോട്ട് പാലക്കാടാണ്.
രാവിലെ പാലക്കാടെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം വടകരയിലെത്തിയത്. ഇവിഎമ്മില്‍ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒന്നാമതാണെന്നാണ് വിശ്വാസമെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.






