
ലോകത്തിലെ ഏറ്റവും സുന്ദരിമാരായ സ്ത്രീകളെ കണ്ടെത്താൻ നിരവധി സൗന്ദര്യ മത്സരങ്ങൾ അരങ്ങേറാറുണ്ട്. ഇപ്പോഴിതാ ' മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സിൽ' കിരീടം ചൂടിയ അലക്സാന്ദ്ര റോഡ്രിഗസാണ് വാർത്തകളിൽ ഇടം നേടുന്നത്. അതിന് കാരണം അവരുടെ സൗന്ദര്യം മാത്രമല്ല. അവരുടെ പ്രായവും കൂടിയാണ്. അഭിഭാഷകയും മാധ്യമപ്രവർത്തകയുമായ അലക്സാന്ദ്രയ്ക്ക് 60 വയസ്സാണ്് പ്രായം. സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാവും ഒരു 60 കാരി ഒരു സൗന്ദര്യമത്സരത്തിൽ കിരീടമണിയുന്നത്.
സൗന്ദര്യസങ്കൽപ്പങ്ങളിൽ പ്രായത്തെക്കുറിച്ചുള്ള എല്ലാ സാമ്പ്രദായിക സങ്കൽപ്പങ്ങളെയും വെല്ലുവിളിച്ചിരിക്കുകയാണ് ഈ നേട്ടത്തിലൂടെ അലക്സാന്ദ്ര. ' സൗന്ദര്യ മത്സരങ്ങളിൽ ഒരു പുതിയ മാതൃകയാകുന്നതിൽ താൻ സന്തുഷ്ടയാണ്. കാരണം സൗന്ദര്യമത്സരങ്ങളിൽ ശാരീരിക സൗന്ദര്യം മാത്രമല്ല, മൂല്യങ്ങളും അതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ തലമുറയെ പ്രതിനീധീകരിക്കുന്ന ആദ്യത്തെ ആളെന്ന നിലയിൽ തനിക്ക് അഭിമാനമുണ്ട് ' എന്നാണ് അലക്സാന്ദ്ര പറയുന്നത്.
' തന്റെ തലമുറയിലെ സ്ത്രീകളെ പ്രതിനീധീകരിക്കുന്നതിന് വേണ്ടിയുള്ള തന്റെ ആത്മവിശ്വാസവും അഭിനിവേശവും വിധികർത്താക്കൾ മനസിലാക്കിയതായി കരുതുന്നു. മിസ് യൂണിവേഴ്സ് അർജന്റീന 2024 കിരീടത്തിന് വേണ്ടി പോരാടാനും താൻ തീരുമാനിച്ചിരിക്കുകയാണ്' എന്നും അവർ വ്യക്തമാക്കി. ഇപ്പോഴിതാ ഈ ചരിത്രനേട്ടത്തിന് പിന്നാലെ ' മിസ് അർജന്റീന' കിരീടത്തിന് വേ്ണ്ടി മത്സരിക്കുന്ന അലക്സാന്ദ്രയ്ക്ക് ഇപ്പോൾ തന്നെ അനേകം ആരാധാരുണ്ടായിരിക്കുകയാണ്. ഇത് മിസ് യൂണിവേഴ്സ് മത്സരത്തിനുള്ള അവളുടെ പ്രവേശനത്തിലേക്ക് വഴിയൊരുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.






