
വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തി പിന്നീട് മലയാള സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്ത താരമാണ് സ്വാസിക വിജയ്. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ നേടി. അടുത്തിടെയാണ് താരം നടനും മോഡലുമായ പ്രേം ജേക്കബിനെ വിവാഹം ചെയ്തത്. ഇവരുടെ മനോഹമായ ബീച്ച് വെഡിങ്ങും പ്രീ വെഡ്ഡിംഗ് പോസ്റ്റ് വെഡ്ഡിംഗ് ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ട്രെന്‍ഡിംഗായതാണ്.
ഇപ്പോഴിതാ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ഷിഫോണ്‍ ഫ്ലോറല്‍ ഫ്രോക്കില്‍ അതിസുന്ദരിയായിട്ടാണ് സ്വാസിക ചിത്രങ്ങളില്‍ നിറയുന്നത്. ഷോര്‍ട്സും ഷര്‍ട്ടും ധരിച്ച പ്രേമിനെ കെട്ടിപ്പിടിച്ചും പ്രണയിച്ചും ഓരോ നിമിഷം ആസ്വദിച്ചുമാണ് സ്വാസികയുടെ ഓരോ ചിത്രങ്ങളും. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ് ചിത്രങ്ങള്‍.






