
തമിഴ്നാട്ടിലെ പ്രചാരണത്തിൽ നിന്ന് പിന്മാറിയ ബിജെപി നേതാവ് ഖുശ്ബു തെലങ്കാനയിൽ റോഡ് ഷോ നയിച്ചത് ചർച്ചയാകുന്നു. തമിഴ്നാട്ടിൽ നിന്ന് മുങ്ങിയ ഖുശ്ബു തെലങ്കാനയിൽ എത്തിയതിന് പിന്നിൽ ബിജെപിയിലെ പോരാണോ എന്ന സംശയമാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് കാരണം. കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഢിക്കൊപ്പം തെലങ്കാനയിൽ റോഡ് ഷോയിൽ ഖുശ്ബു നിറസാന്നിധ്യമായിരുന്നു.
ഖുശ്ബു സെക്കന്തരാബാഡിലെ ജുബിലി ഹില്ലസിൽ ബിജെപി നടതിയ റോഡ് ഷോയിലാണ് പങ്കെടുത്തത്. തമിഴ്നാട്ടിലെ പ്രചാരണത്തിൽ നിന്ന് അനാരോഗ്യം കാരണം ഈ മാസം ഏഴിന് ഖുശ്ബു പിന്മാറിയിരുന്നു. അഞ്ചു വർഷമായി താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ വഷളാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായി കാണിച്ച് ബിജപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് അയച്ച കത്തും ഖുശ്ബു പുറത്തുവിട്ടിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം ആണ് പിന്മാറ്റം എന്നും മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് കാണമെന്നുമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് അയച്ച കത്തിൽ ഖുശ്ബു പറഞ്ഞത്.
എന്നാൽ ഖുശ്ബു തെലങ്കനയിൽ പ്രചാരണത്തിനെതിയതോടെ മനഃപൂർവം തമിഴ്നാട്ടിൽ നിന്ന് മാറി നിന്നതോ എന്ന സംശയം ഉയർത്തുകയാണ് വിമർശകർ.






