
ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന് പറഞ്ഞ് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്തയാളാണ് ഇ പി ജയരാജനെന്നും ഇത് വെച്ചാണ് ബിജെപി കാമ്പയിന് പോലും സംഘടിപ്പിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ഒരു സീറ്റിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകില്ലെന്ന് പിന്നീട് ഇ പി പറഞ്ഞുവെന്നും കെപിസിസി വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
ബിജെപിയിലേക്ക് പോകാന്‍ തീരുമാനിച്ചെങ്കില്‍ ഇ.പി. ജയരാജാന് പോകുക തന്നെ ചെയ്യണം. മറിച്ച് ഇടതുമുന്നണി കണ്‍വീനറായി നിന്നുകൊണ്ട് അണികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. ഇ പി ബിജെപിയിലേക്ക് പോകുന്നതില്‍ ആര്‍ക്കും ആശങ്കയില്ല. എന്നാല്‍ അതിന് കേരളം കൊടുക്കേണ്ടി വരുന്ന വില ബിജെപിക്ക് ഒരു സീറ്റ് എന്നതാണെങ്കില്‍ അത് ആശങ്കപ്പെടുത്തുന്നതാണെന്നും പറഞ്ഞു.
പുറത്തുവന്ന ഡീലിലെ ഓഫറുകള്‍ കേരളത്തിന്റെ മതനിരപേക്ഷതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ബിജെപിക്ക് കേരളത്തില്‍ നിന്നും സീറ്റ് ഉണ്ടാക്കികൊടുക്കാനുള്ള ധാരണ അതില്‍ ഉണ്ട്. അത് സിപിഐഎമ്മിനെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും പറഞ്ഞു.
ജയരാജനും ദല്ലാള്‍ നന്ദകുമാറും വ്യക്തിബന്ധമുള്ള സ്ഥിതിക്ക് നന്ദകുമാര്‍ ജയരാജനെക്കുറിച്ച് പറയുന്നത് വിശ്വാസത്തിലെടുക്കാം. ചര്‍ച്ച അഞ്ച് മിനിറ്റേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഇ പി അവകാശപ്പെടുന്നതെങ്കില്‍ 45 മിനിറ്റോളം നീണ്ടുവെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ പറയുന്നത്. വ്യക്തത വരുത്താനുള്ള ഉത്തരവാദിത്തം പാര്‍ട്ടിക്കും അദ്ദേഹത്തിനുമുണ്ടെന്നും വി.ടി. ബല്‍റാം പറയുന്നു.






