
ലോകത്തില്‍ അപകടങ്ങളും നിഗൂഢതകളും ഒളിഞ്ഞിരിക്കുന്ന നിരവധി പ്രദേശങ്ങള്‍ ഉണ്ട്. ഇവയില്‍ ഒന്നാണ് ഗുഹകളും ചെറിയ കുഴികളുമൊക്കെ. കാഴ്ചയില്‍ കൗതുകം തോന്നിക്കുന്നതുകൊണ്ട് തന്നെ ഇവിടേക്ക് ചെല്ലാനും അവയെക്കുറിച്ച് അറിയാനും ആളുകള്‍ക്ക് പൊതുവെ തിടുക്കമാണ്. അതുകൊണ്ട് തന്നെ ഇവയ്ക്കുള്ളില്‍ പതിയിരിക്കുന്ന അപകടങ്ങളെ ആളുകള്‍ ഗൗനിക്കാറില്ല. ഇതിന് ഉദാഹരണമാണ് മലയാളത്തിലെ ബ്ലോക്സ്റ്റര് ഹിറ്റായ ' മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രം. ഈ സിനിമ പുറത്തിറങ്ങിയ ശേഷമാണ് ഗുണ കേവിനെപോലെയുള്ള നിഗൂഢ ഗുഹകളെക്കുറിച്ച് നമ്മുക്ക് അവബോധമുണ്ടായത്. ചെറിയ കുഴികളില്‍ തെന്നീവീഴാതിരിക്കാന് ഗ്രില്‍ ഇട്ടതാണെന്നായിരുന്നു പലരുടെയും ചിന്ത. എന്നാല്‍ സിനിമ പുറത്തിറങ്ങിയ ശേഷം ചെറിയ കുഴികള്‍ കാണുമ്പോള്‍ ആളുകള്‍ കുറച്ചുകൂടി ശ്രദ്ധയുള്ളവരായി. ഇത്തരത്തില്‍ ലോകത്ത് പലയിടത്തും നിരവധി ചതിക്കുഴികള്‍ ഉണ്ട്. അത്തരത്തില്‍ ഒരു ഭൂഗര്‍ഭ ഗുഹ കണ്ടെത്തിയ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഈ കുഴി കാണുമ്പോള്‍ ചെറിയ ഒരു മാളം ആണെന്നാണ് ആദ്യം കരുതുന്നത്. എന്നാല്‍ പുറത്തുവിട്ട വീഡിയോയില്‍ ഈ മാളം മറ്റൊരു ലോകമാണ് താഴെയുള്ളതെന്ന് വെളിപ്പെടുത്തുകയാണ്. @Low Range Outdoors എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഹെഡ്ലൈറ്റ് വെളിച്ചത്തില്‍ കയറില്‍പിടിച്ച് താഴെയിറങ്ങിയ സഞ്ചാരി അകത്ത് കണ്ടത് വെള്ളം ഒഴുകുന്ന അതിമേനോഹരമായ ഒരു പ്രദേശമായിരുന്നു. പാറകളില്‍ തട്ടി ചെറിയ ഒഴുക്കില്‍ വെള്ളം പലയിടത്തായി പോകുന്നതാണ് കാണുന്നത്. അവര്‍ വെള്ളത്തിന്റെ വഴിയേ നടന്നപ്പോഴാണ് ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 250 അടി താഴ്ചയില്‍ വെള്ളം വീഴുന്നത് കണ്ടത്. നൂറ്റാണ്ടുകളായി വെള്ളം ഒഴുകിയതിന്റെ ഫലമായി പാറകളെല്ലാം മിനുസപ്പെട്ടിരിക്കുന്നു. മാത്രമല്ല ഗുഹയ്ക്കകത്ത് തന്നെ ചെറിയ ഗുഹകളും കാണാന്‍ കഴിയുന്നുണ്ട്.
വെള്ളം കൂടാതെ ഇവിടെ പല്ലികള്‍ക്കും മീനുകള്‍ക്കും സമാനമായ ജീവികളെയും കാണാം. മണിക്കൂറുകള്‍ ഇവിടെ ചിലവഴിച്ച ശേഷം സഞ്ചാരികള്‍ മുകളിലേക്ക് കയറുന്നതാണ് കാണുന്നത്. കുത്തനെയുള്ള ഗുഹയായതിനാല് എളുപ്പത്തില്‍ കയറാനും ഇറങ്ങാനും ഇവര്‍ക്ക് സാധിക്കുന്നു. എന്നാല്‍ ഈ സ്ഥലം എവിടെയാണ് എന്നതിനെക്കുറിച്ചുളള വിവരങ്ങള്‍ സഞ്ചാരികള്‍ വ്യക്തമാക്കുന്നില്ല.






