
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില് എല്ഡിഎഫ് കണ്വീനര് ഇ.പി. ജയരാജന് വിഷയം ചര്ച്ച ചെയ്തതായി റിപ്പോര്ട്ട്. ഇ.പി. ജയരാജനെതിരേ നടപടി വന്നേക്കുമെന്നാണ് സൂചനകള്. സംസ്ഥാന സെക്രട്ടേറിയേറ്റില് എടുത്ത തീരുമാനങ്ങള് ഉച്ചയ്ക്ക് ശേഷം പാര്ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിളിച്ചുചേര്ത്തിരിക്കുന്ന വാര്ത്താസമ്മേളനത്തില് വ്യക്തമാക്കും.
തെരഞ്ഞെടുപ്പ് അവലോകനത്തിനായിരുന്നു പ്രധാനമായും സംസ്ഥാന സെക്രട്ടറിയേറ്റ് വിളിച്ചത്. 12 സീറ്റുകള് ലോക്സഭാ തെരഞ്ഞെടുപ്പില് സിപിഎം നേടുമെന്നാണ് വിലയിരുത്തല്. ഭരണവികാരമെന്ന പ്രതിപക്ഷ പ്രചരണത്തെ ശക്തമായ തെരഞ്ഞെടുപ്പ് പ്രചരണം കൊണ്ടു മറികടക്കാന് കഴിഞ്ഞെന്നാണ് യോഗത്തില് ഉണ്ടായ വിലയിരുത്തല്. വോട്ടെടുപ്പ് ദിവസം തന്നെ ഇ.പി. ജയരാജന് - പ്രകാശ്ജാവദേക്കര് കൂടിക്കാഴ്ചയുടെ വിവരം പുറത്തുവന്നത് യോഗത്തില് ചര്ച്ച ചെയ്തു. അതേസമയം ഇക്കാര്യത്തില് പ്രതികരിക്കാന് നേരത്തേ ഇ.പി. ജയരാജാന് കൂട്ടാക്കിയില്ല.
യോഗത്തിലേക്ക് രാവിലെ എത്തിയപ്പോള് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയും കോണ്ഗ്രസും നടത്തുന്ന ഗൂഡാലോചന എന്നായിരുന്നു ഇ.പി. ജയരാജന് നടത്തിയ പ്രതികരണം. ബിജെപി നേതാവ് ശോഭാസുരേന്ദ്രനെ താന് കണ്ടിട്ടേയില്ലെന്നും ഉമ്മന്ചാണ്ടിയുടെ മരണ ദിവസമാണ് ആദ്യമായി കണ്ടതെന്നുമുള്ള പ്രതികരണം ആവര്ത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ജാവദേക്കറുമായി താന് കണ്ടിരുന്നു എന്നും രാഷ്ട്രീയചര്ച്ചകള് നടത്തിയില്ല എന്നും ജയരാജന് നടത്തിയ പ്രതികരണം വന് വിവാദമായിരുന്നു.







Comments