
ന്യൂഡല്‍ഹി; ആഭ്യന്തര മന്ത്രിഅമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോയില്‍ അന്വേഷമം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്. ഇതിനോട് ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്ക് നോട്ടീസ് നല്കി. അമിത് ഷായ്ക്കെതിരെ സംവരണവുമായി ബന്ധപ്പെട്ട വീഡിയോ തെലുങ്കാന കോണ്ഗ്രസിന്െര ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രത്യക്ഷപ്പെട്ടത്. വീഡിയോ വന്‍ തോതില്‍ പ്രചരിച്ചു. അതിന് പിന്നാലെ ഈ വീഡിയോ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച് കൊണ്ട് ബിജെപിയും ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തുകയായിരുന്നു.
തുടര്‍ന്ന് നല്കിയ പരാതിയിലാണ് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്കും മറ്റു നാലുപേര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചത്.






