
ഐപിഎല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ആവേശമാകുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എംഎസ്. ധോണിയുടെ കിടിലന്‍ ബാറ്റിംഗാണ്. കഴിഞ്ഞ ദിവസത്തെ ധോണിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് ആരാധകര്‍ തരംഗമാക്കിയിരുന്നു. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് അഞ്ചാം ജയമാണ് കഴിഞ്ഞ ദിവസം കിട്ടിയത്. അതിനു പിന്നാലെ ഒരു ചരിത്ര നേട്ടവും ചെന്നൈ സൂപ്പര്‍ കിങ്സ് ഇതിഹാസതാരം എം.എസ് ധോണി സ്വന്തമാക്കി. ഐ.പി.എല്‍ ചരിത്രത്തില്‍ 150 വിജയങ്ങള്‍ നേടുന്ന ആദ്യ താരമായി ധോണി മാറി. 2008 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായ ധോണി 259 മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ധോണിയുടെ ബാറ്റിംഗിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഐപിഎൽ മത്സരത്തിനിടെയുള്ള ധോണിയുടെ ഭാര്യ സാക്ഷിയുടെ അടിയന്തര പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
‘ബുവ’ ആകാനൊരുങ്ങുന്നതിനാല് മത്സരം വേഗത്തിൽ അവസാനിപ്പിക്കാനാണ് സാക്ഷി സിഎസ്കെയോട് അഭ്യർത്ഥിക്കുന്നത്.
‘‘ദയവായി ഇന്നത്തെ മത്സരം വേഗത്തിൽ പൂർത്തിയാക്കൂ ചെന്നൈ ഐപില്‍... കുഞ്ഞ് വരാനൊരുങ്ങുകയാണ്...കോണ്ട്രാക്ഷന് ആരംഭിച്ചിട്ടുണ്ട്... ‘ബുവാ’ ആകാനൊരുങ്ങുന്ന ആളിന്റെ അഭ്യര്‍ത്ഥന...’’ എന്നാണ് സാക്ഷി ധോണിയുടെ ഇന്‍സ്റ്റ പോസ്റ്റ്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ ഗെയിമുകൾക്കിടയിൽ, സാക്ഷി ധോണിയുടെ മനോഹരമായ പോസ്റ്റ് ഊഷ്മളമായി ആരാധകര്‍ ഏറ്റെടുക്കുകയാണ്. നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് സിഎസ്കെ ടീം കളിക്കുന്നത്.
എംഎസ് ധോണിയുടെ സഹോദരി ജയന്തി ഗുപ്ത ധോണിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പാൻ സിംഗ് ധോണിയുടെയും ദേവകി ദേവിയുടെയും മകളായ ജയന്തി ധോണിയേക്കാൾ മൂത്തതാണ്. ക്രിക്കറ്റിനോടുള്ള ധോണിയുടെ അഭിനിവേശത്തെ സഹോദരി എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ധോണിയുടെ റാഞ്ചിയിൽ നിന്നുള്ള ഏറ്റവും പഴയ സുഹൃത്തുക്കളിലൊരാളായ ഗൗതം ഗുപ്തയെയാണ് ജയന്തി വിവാഹം ചെയ്തിരിക്കുന്നത്..
അതേസമയം ഇന്നലെ നടന്ന സിഎസ്കെയും എസ്ആർഎച്ചുമായുള്ള മത്സരത്തിൽ സിഎസ്കെ 78 റൺസിന് വിജയിച്ചു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലായിരുന്നു മത്സരം. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ഇതുവരെ അഞ്ച് മത്സരങ്ങളിൽ സിഎസ്കെ വിജയിച്ചിട്ടുണ്ട്.



