നടുറോഡില്കിടന്ന് ആളുകള്‍ തമ്മില്തല്ലുന്നത് അത്ര പുതുമയുള്ള കാര്യമല്ല. നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഇത്തരത്തില്‍ റോഡില്‍ കിടന്ന് തല്ലുണ്ടാക്കുന്ന പുരുഷന്മാരെയും സ്ത്രീകളെയും നാം കണ്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നാം കണ്ടിട്ടുണ്ടാകും. ഇപ്പോഴിതാ നടുറോഡില്‍ കിടന്ന് നാല് പെണ്‍കുട്ടികള്‍ പൊരിഞ്ഞ അടിയുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സിനിടയില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ വീഡിയോയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്, കാരണം അടി കണ്ടുനിന്ന കാഴ്ച്ചക്കാരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നത്രേ.
നോയ്ഡയിലാണ് വൈറലായ ഈ വീഡിയോയിലെ സംഭവം നടന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ട് ദിവസം മുമ്പാണ് ഹര്‍ദ്ദിക് തിവാരി എന്ന യൂസര്‍ എക്സില്‍ (ട്വിറ്ററില്‍) നാല് പെണ്‍കുട്ടികള്‍ തമ്മില്‍ നടുറോഡില്‍ വച്ച് വഴക്കും അടിയുമുണ്ടാക്കുന്നതിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടികള്‍ നടുറോഡില്‍ തല്ലുണ്ടാക്കുകയാണ്, പോലീസുകാരന് ഇടപെട്ടില്ല, അധികൃതര്‍ എന്ത് ചെയ്യുകയാണ് എന്നും വീഡിയോയുടെ കാപ്ഷനില്‍ ചോദിക്കുന്നുണ്ട്. നാല് പെണ്‍കുട്ടികളും രണ്ടായി തിരിഞ്ഞാണ് അടിയുണ്ടാക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു തള്ളുന്നതും മുടിക്ക് പിടിച്ചുവലിക്കുന്നതും തള്ളിയിടാന്‍ നോക്കുന്നതും എല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം.
എന്നാല്‍ ഈ സമയം റോഡിലൂടെ രണ്ട് പൊലീസുകാര്‍ ബൈക്കില്‍ വരുന്നുണ്ട്. ഒരാള്‍ ഇറങ്ങി നിന്ന് എന്താണ് സംഭവിക്കുന്നത് എന്നും നോക്കുന്നുണ്ട്. എന്നാല്‍, സംഭവത്തില്‍ ഇടപെടുന്നൊന്നും കാണുന്നില്ല. അതേസമയം, ഇന്‍സ്റ്റഗ്രാം റീല്‍സിലെ കമന്റുകളെ ചൊല്ലിയാണ് ഇവര്‍ വഴക്കില്‍ ഏര്‍പ്പെട്ടത് എന്നാണ് വിവരം. വഴക്കുണ്ടാക്കുന്ന ജോഡികള്‍ സഹോദരികളാണ് എന്നും പറയുന്നു. 9, 10 ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് റോഡില്‍ തല്ലുണ്ടാക്കിയത്. ഇന്‍സ്റ്റഗ്രാം റീല്‍സിലെ കമന്റിനെ ചൊല്ലി ഇരു ടീമുകളും തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. അത് സംസാരിക്കാനായി നോയിഡയിലെ ബയോ ഡൈവേഴ്സിറ്റി പാര്‍ക്ക്, സെക്ടര്‍-93 -ല്‍ വച്ച് കാണാമെന്നും തീരുമാനിക്കുകയായിരുന്നു. എന്നാല്‍, പരസ്പരം കണ്ടതോടെ സംസാരിച്ച് തീര്‍ക്കുന്നതിന് പകരം സംഭവം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Comments