
കോട്ടയം: ഒന്‍പതു വര്‍ഷം മുന്‍പുണ്ടായ അപകടത്തിന്റെ ദുരിതംപേറി യുവതിയും കുടുംബവും. ചികിത്സയ്ക്കു പണം കണ്ടെത്താന്‍ സുമനസുകളുടെ കനിവ് തേടുകയാണു മുണ്ടക്കയം നെന്മേനിയിലെ മേരി ജോസഫിന്റെ മകളായ രാഖി ജോസഫിന്റെ (27) കുടുംബം. ഒരു ലോറി അപകടത്തത്തുടര്ന്നാണ് രാഖിയുടെ ജീവിതം തകിടം മറിഞ്ഞത്. ചകിത്സയ്ക്കായി ഉണ്ടായിരുന്ന വീടു കൂടി നഷ്ടപ്പെട്ടു.
17 ാം വയസില്‍ 2015ല്‍ ആലപ്പുഴ കലവൂരില്‍ വച്ചാണു രാഖിക്ക് അപകടമുണ്ടാകുന്നത്. കൂട്ടുകാരിയോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ പിറകെനിന്നും പാഞ്ഞെത്തിയ ലോറി വന്നിടിക്കുകയായിരുന്നു. ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാത്ത ലോറിയായതിരുന്നതിനാല് നഷ്ടപരിഹാരമൊന്നും കിട്ടിയില്ല. ഇന്നും കേസ് നടക്കുകയാണ്.
അപകടത്തില്‍ രാഖിയുടെ താടിയെല്ല് മൂന്നായി ഒടിഞ്ഞു വിട്ടുപോവുകയും, തലച്ചോറില്‍ രക്തം കെട്ടുകയും, വലത് കണ്ണ് പൂര്‍ണമായി തകരുകയും ചെയ്തിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സ. 8 മാസം ആശുപത്രിയില്‍ കിടന്നു. അതിനുശേഷം മൂന്നര വര്‍ഷം വീട്ടില്‍ കിടന്നകിടപ്പിലായിരുന്നു.
എഴുന്നേല്‍ക്കില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും അത്ഭുതമെന്നപോലെ നടക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ പരസഹായത്തോടെ നടക്കാം. എങ്കിലും തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ ആരെങ്കിലും എപ്പോഴും കൂടെ വേണം. കൂടാതെ, വലത് കണ്ണിന് കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു. താടിയെല്ലിന് ഇതുവരെയും മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്തു സ്ക്രൂ ഇട്ടിരിക്കുന്നു. ചികിത്സ ചെലവിന് പണം തികയാതെ വന്നപ്പോള്‍ ഏന്തയാറിലുള്ള 4 സെന്റ് വീട് വില്‍ക്കേണ്ടതായി വന്നു. ഇപ്പോള്‍ വാടകവീട്ടിലാണ് താമസം. 16 ാം വയസില്‍ സ്നേഹിച്ച് വിവാഹം കഴിച്ചതിനാല്‍ രാഖിക്ക് 10 വയസുള്ള ഒരു മകളുണ്ട്. രാഖി തളര്‍ന്നുപോയപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിരുന്നു. കുട്ടിയെ ഇപ്പോള്‍ മേരിയാണു വളര്‍ത്തുന്നത്.
വളഞ്ഞങ്ങാനത്തിനടുത്ത് ചെറുകടികള്‍ വില്‍ക്കുന്ന ജോലിയാണ് മേരിയുടെ ഭര്‍ത്താവ് നിബുനിന്റേത്. ഇതില്‍ നിന്നും കിട്ടുന്ന വരുമാനത്തിലാണ് കുടുംബം പുലരുന്നത്.ഇപ്പോള്‍ പണമില്ലാത്തതു കാരണം രണ്ടു മാസമായി രാഖിയെ ആശുപത്രിയില്‍ കൊണ്ടുപോയിട്ട്. ദിവസവും 67 രൂപയുടെ മരുന്നുവേണം. സുമനസുകളില്‍നിന്നും ഈ കുടുംബം കാരുണ്യം തേടുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
അക്കൗണ്ട് നമ്പര്‍ : 67221354962
ഐ.എഫ്.എസ്.സി. : എസ്.ബി.ഐ.എന്‍. 0070133
ഗൂഗിള്‍ പേ : 9778157135




