
2011-ൽ ഏഷ്യാനെറ്റിൽ ആരംഭിച്ച കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ആശ ശരത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം കൊണ്ടുവന്ന പരമ്പര ആയിരുന്നു ആശ ശരത്തിന് അത്. ആ ഒറ്റ സീരിയലിലൂടെ ആശ ശരത്തിന് ഒരുപാട് വേഷങ്ങൾ സിനിമയിൽ നിന്ന് ലഭിക്കുകയുണ്ടായി. നായികയായും സഹനടിയായും ആശ സിനിമയിൽ തിളങ്ങി.
ആശ ശരത് അതിന് മുമ്പ് ഡിഡി മലയാളം ചാനലിൽ ചില പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. അത് കൂടാതെ ഒരു നർത്തകി എന്ന നിലയിൽ കുറച്ചുപേർക്ക് ഇടയിലെങ്കിലും സുപരിചിതയായിരുന്നു അതിന് മുമ്പ് ആശ. പക്ഷേ സീരിയലിൽ എത്തിയതോടെ നൃത്തജീവിതത്തിലും ആശയ്ക്ക് ഒരുപാട് നേട്ടങ്ങളുണ്ടാക്കി കൊടുത്തു. 2012-ൽ ഫ്രൈഡേ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്കും എത്തിയ ആശയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
2013-ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലെ ഐജി ഗീത പ്രഭാകർ എന്ന കഥാപാത്രത്തെ ആശ ഗംഭീരമായി അവതരിപ്പിച്ചിരുന്നു. സിനിമ ജീവിതത്തിൽ ആ കഥാപാത്രവും നേട്ടമുണ്ടാക്കി കൊടുത്തു. ഏറ്റവും ഒടുവിലായി ആന്റണി എന്ന സിനിമയിലാണ് ആശ അഭിനയിച്ചത് റിലീസായത്. ആനന്ദ് ശ്രീബാല എന്ന സിനിമയാണ് ഇനി ഇറങ്ങാനുള്ളത്. വിവാഹിതയായ ആശയ്ക്ക് രണ്ട് പെണ്മക്കളാണ് ഉള്ളത്. ഉത്തര, കീർത്തന എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ.
ഇപ്പോഴിതാ ആശ ശരത്ത് ലോക ഡാൻസ് ദിനത്തിൽ പങ്കുവച്ച ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. അമ്മയ്ക്കും മക്കൾക്കും ഒപ്പമാണ് ആശ ശരത് നിൽക്കുന്നത്. ഇതിൽ ആശയും രണ്ട് പെൺമക്കളും നൃത്ത വേഷത്തിലാണ് നിൽക്കുന്നത്. എവിടെയോ പ്രോഗ്രാം അവതരിപ്പിക്കാൻ ഒരുങ്ങി നിൽക്കുമ്പോഴുള്ള ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. മൂന്ന് തലമുറ ഒറ്റ ഫ്രെമിൽ വന്നല്ലോ എന്ന് ആരാധകർ പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുമുണ്ട്.






