
പാലക്കാട്: വീണ്ടും പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ വിജയരാഘവന്റെ് വിജയം ഉറപ്പിച്ച് വീണ്ടും ഫ്ലക്സ് . ഉറപ്പാണ് പാലക്കാട് എന്ന തലവാചകത്തിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ നിയുക്ത എംപിക്ക് അഭിവാദ്യം എന്നെഴുതിയ ഫ്ലക്സ്സ്ഥാപിച്ചത് പോലീസ് നീക്കം ചെയ്തിരുന്നു. പൊൻപാറയിലുള്ള പാർട്ടി ഓഫീസ് പരിസരത്താണ് പുതിയ ഫ്ലക്സ് ള്ളത്. സിപിഐഎം ഉപ്പുകുളം ബ്രാഞ്ച് കമ്മറ്റിയാണ് ഫ്ലക്സ് വെച്ചത്.
സീറ്റിങ് എംപി വികെ ശ്രീകണ്ഠനാണ് പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2019 ലേ തിരഞ്ഞെടുപ്പ് വി കെ ശ്രീകണ്ഠന് സിപിഐഎമ്മിലെ എംബി രാജേഷിനെ 11637 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സീറ്റ് പിടിച്ചെടുത്തത്.
ജൂൺ നാലിനാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്നത്. ഫലം വരാൻ ഒരു മാസത്തിലേറെ സമയം ബാക്കി നിൽക്കുമ്പോഴാണ് ജയം ഉറപ്പിച്ച് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ പാർട്ടി നേതൃത്വം പ്രതികരിച്ചിട്ടില്ല.






