
യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് കന്നടികയായ മേഘ്ന രാജ് കേരളത്തിലേക്ക് എത്തുന്നത്. അതിന് ശേഷം ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. കന്നട സിനിമയിലെക്കാളും, തമിഴ് സിനിമയിലെക്കാളും മേഘ്ന ശ്രദ്ധിക്കപ്പെട്ടത് മലയാളത്തില്‍ തന്നെയായിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചുവരുന്ന സ്റ്റേജിലാണ് മേഘ്ന. ടെലിവിഷനിലൂടെ തിരിച്ചുവരവ് അറിയിച്ച നടി, യൂട്യൂബില്‍ വളരെ സജീവമാണ്
വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ചാണ് മേഘ്നയുടെ ഏറ്റവും പുതിയ വീഡിയോ. രണ്ട് മൂന്ന് ദിവസം കേരളത്തില്‍ ചെലവഴിച്ചു. നസ്റിയ അടക്കമുള്ള സുഹൃത്തുക്കള്‍ അനന്യയ്ക്ക് കേരളത്തിലുണ്ട് എങ്കിലും, അനന്യയെ കാണാന്‍ വേണ്ടി മാത്രമാണ് ഇത്തവണ മേഘ്ന എത്തിയത്. കൊച്ചിയിലെ, അനന്യയുടെ വീട്ടിലായിരുന്നു താമസം. രണ്ട് മൂന്ന് ദിവസം അനന്യയ്ക്കൊപ്പം ചെലവഴിച്ച രസകരമായ വിശേഷങ്ങള്‍ മേഘ്ന പങ്കുവയ്ക്കുന്നു.
രണ്ടാഴ്ചത്തെ പ്ലാനിങുകള്ക്കൊടുവിലായിരുന്നു ഇങ്ങനെ ഒരു യാത്ര. ഒരു ട്രാവല്‍ വ്ളോഘ് ചെയ്യണം എന്ന ആഗ്രഹം ഏറെക്കാലമായി ഉണ്ടായിരുന്നു. പക്ഷെ അതെപ്പോള്‍, എങ്ങനെ ചെയ്യും എന്നതായിരുന്നു കണ്ഫ്യൂഷന്. പിന്നെ അധികം ആലോചിച്ചില്ല, കേരളം എനിക്ക് സ്പെഷ്യലാണ്, എന്റെ സെക്കന്റ് ഹോം- മേഘ്ന പറഞ്ഞു.
പ്രധാനമായും കേരളത്തിലെ ഭക്ഷണങ്ങളൊക്കെ ആസ്വദിക്കുകയായിരുന്നു മേഘ്ന. മാഡ് ഡാഡ് ഷൂട്ടിങ് സമയത്ത് നസ്റിയയ്ക്കൊപ്പം എപ്പോഴും പുറത്ത് പോയതിനെ കുറിച്ചൊക്കെ വീഡിയോയില്‍ നടി സംസാരിക്കുന്നു. റംസാന് കാലത്താണ് മേഘ്ന കേരളത്തില്‍ സന്ദര്‍ശനം നടത്തിയത് എന്ന് മനസ്സിലാവുന്നത് ലുലു മാളിലെത്തിയപ്പോള്‍ ആണ്. എന്നാല്‍ വീഡിയോ ഇപ്പോഴാണ് പുറത്ത് വിടുന്നത്. മഞ്ഞുമ്മല്‍ ബോയിസ് സിനിമ കണ്ട്, കുറേ ഷോപ്പിങ് ഒക്കെ നടത്തിയതിന് ശേഷമാണ് മേഘ്ന മടങ്ങിയത്






