
ആലപ്പുഴ; ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്യം ഘോഷിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്യം ആലപ്പുഴ എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ്.
രണ്ട് വര്‍ഷത്തിന് മുന്‍പാണ് ശ്യം സര്‍വ്വീസില്‍ പ്രവേശിച്ചത്.വിവാഹ ബന്ധം വേര്‍പെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു. പുറത്തേക്ക് ഒന്നും പോകാറില്ലെന്ന് വീട്ടുകാര്ഡ പറയുന്നു. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയില്‍ പോയതായിരുന്നു ശ്യാം ഘോഷ്. രാവിലെ മുറി തുറക്കുന്നില്ലായിരുന്നു. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നാലെ വാതില്‍ തള്ളി തുറന്ന് എത്തിയപ്പോഴാണ് ശ്യാം ഘോഷിനെ തൂങ്ങിയ നിലയില്‍ കണ്ടത്.






